ഇനിയും പൂർണമായി കെട്ടടങ്ങിയിട്ടില്ലാത്ത ഓസ്‌ട്രേലിയൻ കാട്ടുതീയിൽ വെന്തുമരിച്ചത് കോടിക്കണക്കിനു ജീവികളാണ്. തീ നാശം വിതച്ച പ്രദേശങ്ങളിലെ വന്യമൃഗങ്ങളുടെ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടക്കുകയാണ് . അധികൃതരും പരിസര വാസികളും എല്ലാം ഈ ശ്രമങ്ങളിൽ ഒരുമിച്ചു പങ്കാളികളായിട്ടുണ്ട്.
എന്നാൽ മനുഷ്യർ മാത്രമല്ല വോംബാറ്റ് എന്ന ചെറു സസ്തനികളും അറിയാതെ ആണെങ്കിലും രക്ഷാപ്രവർത്തനത്തിൽ പങ്കാളികൾ ആയിട്ടുണ്ട്.
25 കിലോ വരെ ഭാരമുള്ള ഒരു മീറ്ററിലധികം വരെ നീളം വെയ്ക്കുന്ന ജീവികളാണ് വോംബാറ്റുകൾ. ഇവയുടെ മാളങ്ങൾക്കു 300 മീറ്റർ വരെ നീളം ഉണ്ടാകാറുണ്ട്. കാട്ടുതീ പടര്‍ന്ന്പിടിച്ച സമയത്ത് മുയലുകളും, കോവാലകളും മുതല്‍ ചെറു ജീവികള്‍ വരെ അഭയം തേടിയത് വോംബാറ്റുകളുടെ ഈ മാളത്തിലാണ്. മണ്ണിനടിയിലായതിനാല്‍ കാട്ടുതീ സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് പൂർണമായി രക്ഷനേടാന്‍ ഈ മാളത്തില്‍ അഭയം തേടിയത് കൊണ്ട് ഇവയ്ക്കു കഴിഞ്ഞു.

You must be logged in to post a comment Login