വാഷിങ്ടണ്‍: കൊറോണ വൈറസ് ഭീതിക്കിടെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കയറി അവിടെയുള്ള സാധനങ്ങളില്‍ നക്കിയ സ്ത്രീ അറസ്റ്റില്‍. ‘ഉപഭോക്താവ് സാധനങ്ങളില്‍ നക്കുന്ന’ എന്ന് പരാതിപ്പെട്ടുകൊണ്ട് സേഫ് വേ സ്റ്റോറില്‍ നിന്ന് ഫോണ്‍ വിളി വന്നതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് ഇവരെ അറസ്റ്റു ചെയ്തത്.
കാലിഫേര്‍ണിയ സ്വദേശിനിയാണ് അറസ്റ്റിലായിരിക്കുന്നത്. 1.37 ലക്ഷം രൂപ വിലവരുന്ന പലചരക്ക് പച്ചക്കറി സാധനങ്ങളിലാണ് ഇവര്‍ നക്കിയത്.
പോലീസ് എത്തുമ്പോള്‍ 53കാരിയായ ജെന്നിഫര്‍ വാക്കര്‍ കടയിലുണ്ടായിരുന്നു. ഇവര്‍ ശേഖരിക്കുകും സ്പര്‍ശിക്കുകയും ചെയ്ത ഉത്പന്നങ്ങളത്രയും കടയുടമകള്‍ പിന്നീട് നശിപ്പിച്ചു. 1.36 ലക്ഷത്തോളം വിലവരുന്ന സാധനങ്ങളാണ് ഇതുമൂലം കടയുടമയ്ക്ക് നശിപ്പിക്കേണ്ടതായി വന്നത്.
ഇവര്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ഫാന്‍സി ആഭരണങ്ങള്‍ കയ്യില്‍ അണിഞ്ഞെന്നും ആഭരണങ്ങള്‍ നക്കിയെന്നും സ്റ്റോറിലെ ജീവനക്കാരന്‍ പോലീസിനെ അറിയിച്ചു. മാത്രവുമല്ല വാങ്ങാന്‍ ഉദ്ദേശമില്ലാത്ത സാധനങ്ങളും തന്റെ കാര്‍ട്ടില്‍ നിറയെ ശേഖരിച്ചതിനാല്‍ അവയും കടയുടമയ്ക്ക് നശിപ്പിക്കേണ്ടതായി വന്നു.
ഇതിനോടകം അമേരിക്കയില്‍ നാല് ലക്ഷം പേര്‍ കൊറോണ ബാധിതരാവുകയും 1400 ലധികം പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ യുവതിയുടെ ഈ പ്രവൃത്തി അതീവ ഗൗരവത്താടെയാണ് പോലീസ് കാണുന്നത്.

You must be logged in to post a comment Login