മദ്യലഹരിയിൽ ഭാര്യയെ തലയറുത്തുകൊന്ന യുവാവ് ആ തലയുമായി എത്തി പോലീസിൽ സ്റ്റേഷനിൽ കീഴടങ്ങി. ഉത്തർ പ്രദേശിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഉത്തർപ്രദേശ് ബരാബങ്കിയിൽ സ്വദേശി അഖിലേഷ് റാവത്ത് (30) ആണ് പ്രതി. കുടുംബ വഴക്കിനെ തുടർന്നാണ് അഖിലേഷ് ഭാര്യ രജനി (25)യെ തലയറത്തു കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം അഖിലേഷും ഭാര്യ രജനിയും തമ്മിൽ കലഹിക്കുന്നത് കണ്ടിരുന്നു എന്ന് നാട്ടുകാർ പലരും പോലീസിനോട് പറഞ്ഞിട്ടുണ്ട്. മദ്യ ലഹരിയിലായിരുന്ന പ്രതി രജനിയുമായി വഴക്കുണ്ടാക്കുകയും രജനിയെ മുറ്റത്തേയ്ക്ക് വലിച്ചിഴക്കുകയും ചെയ്തു. അതിനു ശേഷം മുറ്റത്തിട്ട് ക്രൂരമായി മർദിച്ചതിനു ശേഷം മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് യുവതിയുടെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് അഖിലേഷ് രജനിയുടെ തലയുമായി അരക്കിലോമീറ്ററോളം അകലയുള്ള കദിർപൂർ പോലീസ് സ്റ്റേഷനിലേയ്ക്ക് നടന്നു പോവുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തി കൊലപാതകം അറിയിച്ചെങ്കിലും മൃതദേഹത്തിന്റെ തല പോലീസിന് കൊടുക്കുവാൻ പ്രതി തയ്യാറായില്ല. പോലീസുകാർ ബലമായി തല വാങ്ങുവാൻ ശ്രമിച്ചപ്പോൾ അഖിലേഷ് ദേശീയ ഗാനം വിളിക്കുകയും ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തു. തുടർന്ന് പോലീസ് പ്രതിയുടെ കയ്യിൽ നിന്നും ബലാൽക്കാരമായി മൃതദേഹത്തിന്റെ തല വാങ്ങിയെടുക്കുകയായിരുന്നു.

You must be logged in to post a comment Login