കൊറോണ വൈറസ് എന്തുകൊണ്ട് ശാസ്ത്രത്തിന് വെല്ലുവിളിയാകുന്നു, കാരണമിതാണ്

0
124

കൊറോണ വൈറസ് എന്തുകൊണ്ട് ശാസ്ത്രത്തിന് ഭീഷണിയാകുന്നു എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യം. ഇതുവരെയും കൊറോണയെ പ്രതിരോധിക്കാന്‍ ഫലപ്രദമായ ഒരു മരുന്ന് കണ്ടെത്താന്‍ ലോകരാജ്യങ്ങള്‍ക്കായിട്ടില്ല. അതിന് കാരണവുമുണ്ട്. ആദ്യം വൈറസുകള്‍ എന്താണെന്ന് മനസ്സിലാക്കാം;

വൈറസുകളെ പ്രതിരോധിക്കാന്‍ നല്‍കുന്ന രോഗാണുക്കളെയോ ജൈവസംയുക്തങ്ങളെയോ ആണ് വാക്‌സിനുകള്‍ എന്ന് വിളിക്കുന്നത്. വാക്‌സിന്‍ നല്‍കുമ്പോള്‍   ശരീരത്തിന്റെ പ്രതിരോധസംവിധാനം വാക്‌സിനുമായി പ്രവര്‍ത്തിച്ച് പ്രതിരോധം ഉണ്ടാക്കും. ഇത്തരത്തില്‍ ആ വാക്‌സിനോട് പ്രതികരിച്ചത് ശരീരം ഓര്‍മ്മയില്‍ സൂക്ഷിക്കും. പിന്നീട് ഇത്തരം വൈറസ് ശരീരത്തില്‍ കയറുമ്പോള്‍ മുന്‍പ് പ്രതിരോധിച്ച അതേ രീതിയില്‍ ശരീരം അവയെ പുറന്തള്ളും.

ചില വൈറസുകളെ നിഷ്‌ക്രിയ വൈറസുകളെന്ന് വിളിക്കും. ഇവ ചൂട്, റേഡിയേഷന്‍ എന്നിവ കൊണ്ട്  നശിപ്പിക്കപ്പെടും. ഇങ്ങനെ നശിപ്പിക്കപ്പെട്ട വൈറസുകളെ തന്നെ അവയുടെ ജീവനുള്ള വൈറസുകളെ കൊല്ലാനും ഉപയോഗിക്കും. പോളിയോ വൈറസിനെതിരേ ഈ രീതിയിലാണ് വാക്‌സിന്‍ കണ്ടെത്തിയത്. നേര്‍പ്പിച്ച വൈറസുകളാണ് മറ്റൊരിനം വൈറസുകള്‍. വൈറസുകളുടെ ശരീരഘടന ലളിതമാണ്. ശരീരത്തില്‍ സ്വന്തമായുള്ളത് ഒരു ജനിതകവസ്തുവും (ആര്‍എന്‍എയോ ഡിഎന്‍എയോ ആകാം) അതുപൊതിഞ്ഞ് വയ്ക്കുന്ന ക്യാപ്‌സിഡ് എന്ന പ്രോട്ടീന്‍ സഞ്ചിയുമാണ്. അതിനെച്ചുറ്റി നേര്‍ത്ത സ്തരവും. പ്രോട്ടീന്‍ കവറിനുള്ളില്‍ ജനിതകവസ്തു ആര്‍എന്‍എ ആണെങ്കില്‍ അതിനെ ആര്‍എന്‍എ വൈറസ് എന്നും ഡിഎന്‍എ ആണെങ്കില്‍ ഡിഎന്‍എ വൈറസ് എന്നും വിളിക്കും.

ഇതില്‍ മനുഷ്യശരീരത്തില്‍ വില്ലനാകുന്നത് ആര്‍എന്‍എ വൈറസ് ആണ്. കാരണം, ഇതിന് ജനിതക തിരുത്തല്‍ പെട്ടെന്ന് സംഭവിക്കും. അതായത് ആര്‍എന്‍എ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ അതിനുള്ള മരുന്ന് കണ്ടുപിടിക്കുമ്പോഴേക്കും വൈറസ് ആ മരുന്നിനെയും അതിജീവിക്കാനുള്ള കഴിവ് നേടും. ഇന്ന് മാനവരാശിക്ക് ഏറ്റവും ഭീഷമിയുയര്‍ത്തുന്ന കൊറോണ വൈറസ് ആര്‍എന്‍എ വൈറസ് വിഭാഗത്തില്‍പെട്ടതാണ്.