ആരാണ് യഥാർത്ഥത്തിൽ നിത്യാനന്ദ ? ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണിത്. പൊതു ജനം ചിരിക്കുന്ന നിത്യാനന്ദ കോമഡികൾ കേട്ടാൽ ഇയാൾ എന്തൊരു മണ്ടനാണ് എന്ന് ചിന്തിക്കാത്തവർ ഉണ്ടാവില്ല. എങ്കിലും അദ്ദേഹം എങ്ങനെ പ്രശസ്തനായി. കോടിക്കണക്കിന് രൂപയുടെ സമ്പാദ്യം ടൺ കണക്കിന് സ്വർണവും വെള്ളിയും പിന്തുടർച്ചക്കാരായി നിരവധി ആളുകൾ ഇതൊക്കെ എങ്ങനെ സാധ്യമാകുന്നു. തമിഴ്നാട്ടിലെ തിരുവണ്ണാമലൈയ്ക്കടുത്ത് കീഴ്ക്കച്ചിറപ്പാട്ട് എന്ന സ്ഥലത്ത് 1977 ൽ ജനിച്ചു. രാജ ശേഖരൻ എന്നാണ് യഥാർത്ഥ നാമം. സ്കൂളിൽ പോകുവാൻ മടിയുള്ള ഒരു കുട്ടി. ആ മടിയനായ കുട്ടിയുടെ ഇന്നത്തെ വളർച്ചയിൽ നാട്ടുകാർക്ക് അത്ഭുതം. ഇപ്പോഴും കീഴ്ക്കച്ചിറപ്പാട്ട് നിത്യാനന്ദയുടെ വീട് ഉണ്ട്. പുരയിടത്തിൽ അച്ഛന്റെയും അമ്മൂമ്മയുടെയും ശവക്കല്ലറയും ഉണ്ട്. ഇവിടം ആണ് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട സ്ഥലം എന്ന് നാട്ടുകാർ പറയുന്നു. ചെറുപ്പം മുതലേ സന്യാസിയാകണം എന്നായിരുന്നു രാജശേഖരന്റെ ചിന്ത. അതുകൊണ്ട് തന്നെ സ്കൂളിൽ പോവാതെ അമ്പലത്തിൽ ചുറ്റിപ്പറ്റി നടന്നു. തിരുവണ്ണാമലയിൽ എത്തുന്ന ഒരുപാട് സന്യാസിമാർ രാജശേഖരന്റെ മനസ്സിനെ ആകർഷിച്ചു. അങ്ങനെ 1955 ൽ സന്യാസിയാവാൻ ചെന്നൈയിലെ രാമസ്വാമി മഠത്തിലെത്തി. എന്നാൽ അതിന് പത്തു വർഷത്തെ കാലതാമസം ഉണ്ടെന്നറിഞ്ഞ രാജശേഖരൻ 4 വർഷം കൊണ്ട് അവിടുത്തെ വാസം മതിയാക്കി.പിന്നീട് മെക്കാനിക്കൽ ജോലിയടക്കം പല വിധ ജോലികൾ ചെയ്തു. പിന്നീട് പവിഴക്കുണ്ട് മലയിൽ സ്ത്രീകൾ നടത്തുന്ന ഒരു ആശ്രമത്തിൽ എത്തപ്പെട്ടു. എന്നാൽ ആശ്രമം രാജഖേരൻ കൈക്കലാക്കുമോ എന്ന ഭയത്തിൽ അവർ അവിടെ നിന്നും പുറത്താക്കി. പിന്നീട് ബാംഗ്ലൂരിൽ എത്തിപ്പെട്ടു. അവിടെ നിന്നായിരുന്നും രാജശേഖരൻ ഇന്നത്തെ നിത്യാന്ദയിലേയ്ക്ക് വളർന്നത്. ബാംഗ്ലൂർ ആശ്രമത്തിലേയ്ക്ക് പിന്നെ ആളുകളുടെ ഒഴുക്കായിരുന്നു. അതിനു ഒരു പ്രധാന കാരണം സുന്ദരികളായ സ്ത്രീകളുടെ സാമിപ്യമായിരുന്നു. നിത്യാനന്ദയുടെ ഇടത്തും വലത്തുമായി നിരവധി സുന്ദരിമാർ ഉണ്ടാകും എപ്പോഴും താൻ പരമശിവനാണെന്നാണ് നിത്യാനന്ദയുടെ വാദം.

You must be logged in to post a comment Login