‘ഒരു തുള്ളി കഴിക്കാത്ത മമ്മൂക്കയുടെ പേരു പറഞ്ഞ് ഞങ്ങള്‍ കുറേ കുപ്പിവാങ്ങി’, മാപ്പു പറഞ്ഞ് മുകേഷ്;

0
71

 

മമ്മൂട്ടിയോട് മാപ്പു പറഞ്ഞ് തന്റെ യുട്യൂബ് ചാനലിന് തുടക്കമിട്ട് നടന്‍ മുകേഷ്. മുകേഷ് സ്പീക്കിങ്’ എന്ന തന്റെ ചാനലിലൂടെയാണ് താരം ആദ്യത്തെ സിനിമ അനുഭവം പങ്കുവെച്ചത്. മമ്മൂട്ടിയുമായുള്ള ഓര്‍മകളാണ് താരം പങ്കുവെച്ചത്. സൈന്യം സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്ന രസകരമായ സംഭവമാണ് മുകേഷ് പറഞ്ഞത്. മമ്മൂട്ടിയുടെ പേരില്‍ പട്ടാള ഉദ്യോഗസ്ഥരില്‍നിന്ന് കുറഞ്ഞ വിലയ്ക്കു മദ്യം വാങ്ങിയതിനെക്കുറിച്ചാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ‘മമ്മൂക്ക, മാപ്പ്’ എന്ന് പേരിലാണ് വിഡിയോ പുറത്തിറക്കിയത്.

സൈന്യം സിനിമയുടെ ഷൂട്ടിങ് രാജ്യത്തെ വിവിധ പട്ടാള ക്യാമ്ബുകളിലാണ് നടന്നത്. ഒരു പട്ടാള ക്യാമ്ബില്‍ എത്തിയപ്പോള്‍ അവിടെ എല്ലാ കാര്യങ്ങളിലും സഹായിക്കാന്‍ ഒരു മലയാളി പട്ടാള ഉദ്യോ​ഗസ്ഥനുണ്ടായിരുന്നു. അദ്ദേഹം മമ്മൂട്ടിയുടെ കടുത്ത ആരാധകനായിരുന്നു. അങ്ങനെ പോകുമ്ബോഴാണ് പട്ടാള കാന്റീനില്‍ സാധനങ്ങള്‍ക്ക് വളരെ വിലക്കുറവാണെന്ന് അറിയുന്നത്. മദ്യത്തിനും വിലക്കുറവാണെന്ന് ഒപ്പം അഭിനയിക്കുന്നവര്‍ പറഞ്ഞു. ഉദ്യോ​ഗസ്ഥനോട് ചോദിച്ച്‌ ഒരു കുപ്പി മദ്യം ഒപ്പിക്കണം എന്നായി അവര്‍. നിര്‍ബന്ധിച്ചപ്പോള്‍ മനസില്ലാ മനസോടെ ബര്‍ത്ത്ഡേ പാര്‍ട്ടിക്കുവേണ്ടിയാണെന്നു പറഞ്ഞ് ഒരു കുപ്പി ചോദിച്ചു. 300 രൂപ പുറത്തുവിലയുള്ള മദ്യം 100 രൂപയ്ക്ക് കിട്ടി. പിന്നെ വീണ്ടും ഒരു കുപ്പി വേണമെന്നായി. മമ്മൂട്ടി ഒരു സിപ് കുടിച്ചെന്നും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടെന്നു അയാളെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതു കേട്ട് അയാള്‍ രണ്ട് ബോട്ടില്‍ മദ്യം തന്നു. പിന്നീടും മമ്മൂട്ടിയുടെ പേരില്‍ കുപ്പികള്‍ കിട്ടി. എന്നാല്‍ ഇതൊന്നും മമ്മൂട്ടി അറിയുന്നുണ്ടായിരുന്നില്ല. 24 മണിക്കൂറും അദ്ദേഹം സിനിമയെക്കുറിച്ച്‌ മാത്രമാണ് ചിന്തിച്ചിരുന്നത്. തന്റെ ഈ വിഡിയോ കാണുമ്ബോള്‍ മാത്രമാകും ഇതേക്കുറിച്ച്‌ മമ്മൂട്ടി അറിയുന്നത് എന്നാണ് മുകേഷ് പറഞ്ഞത്.

സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് എന്ന ചിത്രം റിലീസിന് ശേഷം അദ്ദേഹത്തെ ചൊടിപ്പിക്കാന്‍ പറഞ്ഞ കാര്യം കൈവിട്ടുപോയതിനെക്കുറിട്ടും മുകേഷ് വിഡിയോയില്‍ പറയുന്നുണ്ട്. ​ഗിറ്റാര്‍ വായിച്ച്‌ പാട്ടുപാടുന്ന രം​ഗം ചിത്രത്തിലുണ്ട്. ​ഗിറ്റാര്‍ വായിക്കുന്നത് ശരിയായില്ല എന്ന് സം​ഗീതം അറിയാവുന്ന കൂട്ടുകാര്‍ പറഞ്ഞു എന്നാണ് മമ്മൂട്ടിയോട് മുകേഷ് പറയുന്നത്. ഇതുകേട്ട് താരം മമ്മൂട്ടി വല്ലാതായി. ഉടനെ സംവിധായകനെ വിളിച്ച്‌ ചീത്ത പറയുകയും ചെയ്തു. തമാശയ്ക്ക് പറഞ്ഞതാണെന്നും അപ്പോള്‍ പറഞ്ഞിരുന്നെങ്കില്‍ അവിടെയിരുന്ന പൂച്ചട്ടിയെടുത്ത് അദ്ദേഹം തന്റെ തലയ്ക്ക് അടിക്കുമായിരുന്നു എന്നാണ് മുകേഷ് പറയുന്നത്.

prasad