തിരുവനന്തപുരം: കുപ്പിവെള്ളത്തിന്റെ വില സംസ്ഥാനത്ത് 13 രൂപയായി കുറച്ചു . കൂടുതൽ തുക ഈടാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വില നിയന്ത്രണം നിലവിൽ വന്നതായും സർക്കാർ അറിയിച്ചു. ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങിയ ശേഷം പരിശോധനകൾ കർശനമാക്കും.ഗുണനിലവാരമുള്ള ബി.ഐ.എസ് നിഷ്കർഷിക്കുന്ന കുപ്പിവെള്ളം മാത്രമേ സംസ്ഥാനത്ത് വിൽക്കാൻ പാടുള്ളൂ. പല വില്പനക്കാരും ഇഷ്ടമുള്ള വിലയ്ക്ക് കുപ്പിവെള്ളം വിൽക്കുന്നുവെന്ന പരാതിയെ തുടർന്നാണ് വെള്ളത്തിനു 13 രൂപയാക്കിക്കൊണ്ടുള്ള സർക്കാർ തീരുമാനം നിലവിൽ വന്നത്.

You must be logged in to post a comment Login