റോഡരികില്‍ തള്ളിയ മാലിന്യങ്ങള്‍ തിരികെ ഏല്‍പ്പിച്ച്‌ പഞ്ചായത്ത് അധികൃതര്‍

0
112

 

റോഡരികില്‍ തള്ളിയ മാലിന്യം ഉടമസ്ഥരെ കണ്ടെത്തി തിരികെയിട്ട് ചോറ്റാനിക്കര പഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള അധികൃതരുടെ നേതൃത്വത്തിലായിരുന്നു നടപടി.

കഴിഞ്ഞദിവസം കോട്ടയത്തുപാറ ബൈപ്പാസ് റോഡിന് സമീപമായിരുന്നു നിരവധി ചാക്കുകളിലായി പഴകിയ പലവ്യഞ്ജന വസ്തുക്കളും പ്ലാസ്റ്റിക് മാലിന്യങ്ങളും കണ്ടെത്തിയത്. തുടര്‍ന്ന് ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ ചാക്കിനുള്ളില്‍ നിന്ന് ചാറ്റാനിക്കര റാവൂസ് സൂപ്പര്‍മാര്‍ക്കറിറന്റെ സ്റ്റിക്കര്‍ പതിച്ച കവറുകളും ബില്ലുകളും കണ്ടെത്തുകയായിരുന്നു.

ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രാജേഷിന്റെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്ബര്‍ പ്രകാശന്‍, ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്ന് മാലിന്യങ്ങള്‍ തിരിച്ച്‌ സൂപ്പര്‍മാര്‍ക്കറ്റിലെത്തിച്ചു. ഇതിനുപുറമെ സൂപ്പര്‍മാക്കറ്റിനെതിരെ ഖരമാലിന്യ പരിപാലന ചട്ടപ്രകാരം നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഹരിത കര്‍മ്മസേന നല്‍കിയ പരാതിയിലായിരുന്നു പഞ്ചായത്തിന്റെ നടപടി.