സംസ്ഥാനത്ത് കോവിഡ് ആശങ്ക തുടരുന്ന സാഹചര്യത്തിൽ, കോവിഡ് സ്ഥിരീകരിക്കുന്നതിനുള്ള സാമ്പിൾ ശേഖരണം പ്രായോഗിക തലമായി വളരെ പ്രയാസമേറിയതായിരുന്നു. ധാരാളം പേർ രോഗം മാറി ആശുപത്രി വിടുന്നുണ്ടെങ്കിലും ദിനം പ്രതി കോവിഡ് രോഗ ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നുണ്ട്
അതുകൊണ്ട് തന്നെ കോവിഡ് സാമ്പിൾ ശേഖരണം വളരെ പ്രായോഗികമായി പ്രയാസമേറിയ കാര്യമാണ്. അതിനൊരു ആശ്വാസമായിരിക്കുകയാണ് എറണാകുളം മെഡിക്കൽ കോളേജിൽ.
കോവിഡ് സ്ഥിരീകരിക്കുന്നതിനുള്ള സാമ്പിൾ ശേഖരണം എറണാകുളം ജില്ലയിൽ വിപുലമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം മെഡിക്കൽ കോളേജ്, വാക്ക് ഇൻ സാമ്പിൾ കിയോസ്‌ക്ക് തയ്യാറാക്കിയിരിക്കുന്നു.
കോവിഡ് ആശങ്ക പടർത്തുന്ന സാഹചര്യത്തിൽ സാമ്പിൾ ശേഖരിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് വാക്ക് ഇൻ കോവിഡ് ബൂത്തിന് രൂപം നൽകിയത്.ഇത് ഉപയോഗിച്ച് സാമ്പിൾ ശേഖരിക്കുവാൻ രോഗിയോ രോഗബാധ സംശയിക്കപ്പെടുന്ന ആളുകളോ ആശുപത്രിയിൽ വരേണ്ടതില്ല . ഏതെങ്കിലും ഒരു പ്രദേശത്ത് കോവിൽ ബൂത്ത് താൽക്കാലികമായി സ്ഥാപിച്ച്, ധാരാളം സാമ്പിളുകൾ ശേഖരിക്കാൻ സാധിക്കും. ഇത്തരത്തിൽ ഒരു സംവിധാനം കൊണ്ടുവന്നത് മൂലം ഇവിടെയുള്ള ജനങ്ങൾക്ക് വലിയൊരു ആശങ്കയാണ് ഒഴിവായി കിട്ടിയിരിക്കുന്നത്. കോവിഡ് ലക്ഷണങ്ങളോ മറ്റു ആശങ്കകളോ ഉണ്ടെങ്കിൽ ജനങ്ങൾ നേരിട്ട് ആശുപത്രിയിലേക്ക് എത്തേണ്ടതായി വരുന്നില്ല.
നിശ്ചിത പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വാക്ക് ഇൻ കോവിഡ് ബൂത്തിലൂടെ സാമ്പിളുകൾ സ്വീകരിക്കുകയും, ടെസ്റ്റ് പോസിറ്റീവ് ആണെങ്കിൽ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
ഇത്തരത്തിൽ വാക് ഇൻ കോവിഡ് ബൂത്ത് വഴി സാമ്പിൾ ശേഖരിക്കുവാൻ നിയോഗിക്കപ്പെടുന്ന ആരോഗ്യ പ്രവർത്തകർ PPE കിറ്റുകൾ ധരിക്കേണ്ടതില്ല എന്നതാണ് ആശ്വാസകരമായ കാര്യമാണ്. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തി കൊണ്ട് തന്നെ പരമാവധി സാമ്പിൾ ശേഖരണം സാധ്യമാക്കുന്ന ഈ സംവിധാനം എറണാകുളം മെഡിക്കൽ കോളേജ് ആരംഭിച്ചു എന്നുള്ളത് അഭിമാനാർഹമായ ഒരു നേട്ടമാണ്.
മെഡിക്കൽ കോളേജ് ആർ.എം.ഒ. ഡോ. ഗണേഷ് മോഹൻ, ആർദ്രം ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ. നിഖിലേഷ് മേനോൻ, മെഡിക്കൽ കോളേജ് എ.ആർ.എം.ഒ ഡോ. മനോജ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗം ടി.കെ.ഷാജഹാൻ എന്നിവരാണ് ഇൻ സാമ്പിൾ കിയോസ്‌ക്ക് (WISK ) രൂപകൽപ്പനയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്.
എല്ലാവർക്കും അഭിനന്ദനങ്ങൾ.

You must be logged in to post a comment Login