എന്റെ വിവാഹമോചനത്തിന് കാരണം അമലാപോളോ, കാമുകി ജ്വാലാഗുട്ടയോ അല്ലെന്ന് തുറന്നടിച്ച് വിഷ്ണു വിശാല്‍. വിവാഹമോചനത്തിനു ശേഷമാണ് ജ്വാലയെ കണ്ടുമുട്ടുന്നതെന്നും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ തന്നെ വിഷമിപ്പിക്കുകയാണെന്നും നടന്‍ തുറന്നുപറയുന്നു.
‘ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍… എല്ലാം പങ്കുവയ്ക്കാന്‍ ഒരാള്‍ ജീവിതത്തില്‍ തീര്‍ച്ചയായും വേണം.
2011ലായിരുന്നു രഞ്ജിനി നടരാജുമായി വിഷ്ണുവിന്റെ വിവാഹം. 2018 നവംബറില്‍ ഇരുവരും വിവാഹബന്ധം വേര്‍പ്പെടുത്തുകയുണ്ടായി. ഈ ബന്ധത്തില്‍ ആര്യന്‍ എന്നൊരു കുട്ടിയുമുണ്ട് ഇവര്‍ക്ക്.
വിവാഹമോചനത്തിന് ശേഷമാണ് താന്‍ ജ്വാലയെ കണ്ടുമുട്ടുന്നത്. ഇടയ്ക്കിടെ ഞങ്ങള്‍ ഒപ്പം സമയം ചിലവഴിച്ചു തുടങ്ങി. ജ്വാല വളരെ പോസിറ്റീവ് ആയ വ്യക്തിയാണ്. അതാണ് ജ്വാലയില്‍ ഇഷ്ടമുള്ള ഒരു കാര്യം. ജ്വാലയും ജീവിതത്തില്‍ വേര്‍പിരിയലിലൂടെ കടന്നു പോയ ആളാണ്. അങ്ങനെ, ഞങ്ങള്‍ സംസാരിച്ചു, പരസ്പരം മനസിലാക്കി. എല്ലാം നന്നായി.’
എന്നാല്‍, ജ്വാലയുമായുള്ള ബന്ധം കാരണമാണ് ഞാന്‍ വിവാഹമോചിതനായതെന്നാണ് ചിലര്‍ പറയുന്നത്.
രാക്ഷസന്‍ സിനിമയുടെ സമയത്ത് അമല പോളുമായി പ്രണയത്തിലായിരുന്നു എന്ന് വേറെ ചിലര്‍ പറയുന്നുണ്ട്. അവരോടൊക്കെ പറയാനുള്ളത് ഒരേ ഒരു കാര്യമാണ്, വിവാഹമോചനത്തിന്റെ യഥാര്‍ഥ കാരണം എന്തായിരുന്നുവെന്ന് ആര്‍ക്കും തന്നെ വെളിപ്പെടുത്താനാകില്ല. അത് തീര്‍ത്തും വ്യക്തിപരമായ കാര്യമാണ്, പൊതുവായി അത് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’
എന്റെ ഹൃദയത്തില്‍ ഇപ്പോള്‍ പ്രണയത്തിനൊരു സ്ഥാനമില്ല. പ്രണയം എന്നത് എനിക്ക് വിവാഹമായിരുന്നു. ആ അധ്യായം കഴിഞ്ഞു. എന്റേത് ഒരു പ്രണയവിവാഹമായിരുന്നു. 5 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഞങ്ങള്‍ വിവാഹിതരായത്. ആ നിമിഷങ്ങള്‍ മറക്കാനാകില്ലെന്നും വിഷ്ണു പറയുന്നു.

You must be logged in to post a comment Login