ജനങ്ങൾ ഉറങ്ങാത്ത കൊച്ചി, ഞങ്ങളെ രക്ഷിക്കൂ; കൊതുക് ശല്യത്തിൽ വിനയ് ഫോർട്ട്

0
107

കൊച്ചി: കൊച്ചിയിലെ കൊതുക് ശല്യത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുമായി നടൻ വിനയ് ഫോർട്ട്. ‘ഇതുവരെയും പരിഹരിക്കാതെ പോയ ​ഗുരുതര പ്രശ്നം. ഞങ്ങളെ രക്ഷിക്കൂ’ – എന്ന ക്യാപ്ഷനോടെയാണ് കൊതുക് ശല്യത്തെ കുറിച്ച് വിനയ് ഫോർട്ട് പോസ്റ്റ് ചെയ്തിരക്കുന്നത്. ജനങ്ങൾ ഉറങ്ങാത്ത കൊച്ചി, ഉറങ്ങുന്ന കൊച്ചിൻ കോ‍ർപ്പറേഷൻ, അധികാരികൾ കണ്ണ് തുറക്കുക എന്ന കാർഡും താരം ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.

Watch True Tv Kerala News on Youtube and subscribe regular updates

കാ‍ർഡിൽ രക്തം ഊറ്റിക്കുടിക്കുന്ന ഒരു കൊതുകിന്റെ ചിത്രവും നൽകിയാണ് താനടക്കമുള്ള കൊച്ചിക്കാ‍ർ അനുഭവിക്കുന്ന കൊതുക് ശല്യം അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം കൊച്ചിയിൽ കൊതുക് ശല്യം രൂക്ഷമായി തുടരുമ്പോഴും കോ‍ർപ്പറേഷൻ യാതൊന്നും ചെയ്യുന്നില്ലെന്ന ആരോപണം പരക്കെ ഉയരുന്നുണ്ട്. രാത്രി ഉറക്കം പോലുമില്ലെന്നാണ് പലരും പരാതി പറയുന്നത്.

സ്നേഹ വിനോദ്