വിമലരാമനെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

0
108

മലയാളത്തില്‍ കുറച്ചധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അഭിനയിച്ച ചിത്രങ്ങളെല്ലാം പരാജയപ്പെട്ട നടിയാണ് വിമലരാമന്‍.

താരത്തെ കുറിച്ച ഫേസ്ബുക്കില്‍ ഒരു പ്രേക്ഷകന്‍ പങ്ക് വച്ച കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

പ്രേക്ഷകന്‍ പങ്ക് വച്ച പോസ്റ്റ്

വിമലാ രാമന്‍- നിര്‍ഭാഗ്യ നായിക

മലയാളത്തിലെ മുന്‍ നിര നായകന്‍ മാരുടെ എല്ലാം നായിക ആയിട്ടുള്ള നടി, പക്ഷേ നിര്‍ഭാഗ്യവശാല്‍ ഒരു ചിത്രം പോലും ബോക്‌സ് ഓഫീസ് വിജയം ആയില്ല എന്ന് മാത്രം അല്ല അമ്പേ പരാജയവും ആയി. അന്യ ഭാഷയിലും ഒരു കൈ നോക്കിയെങ്കിലും അവിടെയും പരാജയം ആയി എന്നാണ് അറിവ്.
നസ്രാണി – മമ്മൂട്ടി – ജോഷി – രഞ്ജിത്ത് ഒരുമിച്ച് വമ്പന്‍ പ്രതീക്ഷയില്‍ വന്ന ചിത്രം. മമ്മൂട്ടി യുടെ അച്ചായന്‍ കഥാപാത്രം, ഹെലികോപ്റ്റര്‍ ഇന്‍ഡ്രോ.. എല്ലാം ഉണ്ടായിട്ടും പരാജയമായി ചിത്രം. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ട സിനിമയില്‍ നായിക വിമല രാമന്‍ ആയിരുന്നു.
കോളേജ് കുമാരന്‍ – മോഹന്‍ലാല്‍ – തുളസി ദാസ് കൂട്ടുകെട്ടില്‍ വന്ന ചിത്രം ബോക്‌സ് ഓഫീസ് ദുരന്തം ആയിരുന്നു. ലാലേട്ടന്‍ വണ്ടി നമ്പര്‍ ഓര്‍ക്കുന്ന സീന്‍ ഒകെ അസഹനീയം. സിഡി ഇട്ട് കണ്ട ഓര്‍മ മാത്രം ഉള്ള സിനിമയിലും നായിക വിമല രാമന്‍.
ടൈം – സുരേഷ് ഗോപി – ഷാജി കൈലാസ് കോംബിനേഷന്‍. പോരാത്തതിന് സുരേഷ് ഗോപി പോലീസ്, ഡബിള്‍ റോള്‍. എന്തൊക്കെ ഉണ്ടെങ്കിലും അവിടെയും പരാജയം ആയിരുന്നു ഫലം. വീണ്ടും നായിക വിമല രാമന്‍ തന്നെ.
റോമിയോ – രാജസേനന്‍ – റാഫി മെക്കാര്‍ട്ടിന്‍ – ദിലീപ് കൂട്ടുകെട്ടില്‍ വന്ന ചിത്രത്തില്‍ വിമല രാമന്‍ ഉം നായിക മാരില്‍ ഒരാളായി എന്നതും വിധി. കിളിച്ചുണ്ടന്‍ മാവിന്‍ എന്ന് തുടങ്ങുന്ന ഗാനം അന്ന് ട്രെന്‍ഡിങ് ആയി എന്നത് ഒഴിച്ചാല്‍ സിനിമ പരാജയം ആയിരുന്നു.
സൂര്യന്‍ – ജയറാം – വി. എം. വിനു ടീമിന്റെ മ്യുസികല്‍ ഗ്യാങ്സ്റ്റര്‍ സിനിമ ( എന്തരോ എന്തോ ) യിലും നായിക നമ്മുടെ വിമല രാമന്‍ തന്നെ.
ഇതൊന്നും കൂടാതെ പ്രണയ കാലം എന്നൊരു സിനിമയും വേനല്‍ പുഴയില്‍ എന്ന ഗാനവും ഉണ്ട് വിമല രാമന്‍ എന്ന പരാജയ നായികയുടെ പേരില്‍. തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ വീണ്ടും ചന്തുവിന്റെ ജന്മം ബാകി.