ചലച്ചിത്ര ലോകത്ത് നിന്ന് ഇടവേളക്കൊരുങ്ങി ചിയാൻ വിക്രം

0
184

മലയാളത്തിലും തമിഴകത്തും ഒരുപോലെ സ്വീകാര്യതയുള്ള നടനാണ് ചിയ്യാൻ വിക്രം. നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് നടൻ തമിഴ് സിനിമയിൽ തന്റേതായ ഇടം നേടിയത്. ധാരാളം മികച്ച പ്രകടനങ്ങളിലൂടെ ദേശീയ പുരസ്‌കാരങ്ങളും ഫിലിം ഫെയർ പുരസ്‌കാരങ്ങളും വിക്രം സ്വന്തമാക്കിയിട്ടുണ്ട്.

എന്നാൽ നടൻ സിനിമ ലോകത്ത് നിന്ന് ചെറിയ ഇടവേളയെടുക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
മകനായ ധ്രുവ് വിക്രം ഈ അടുത്ത് തന്നെ സിനിമാലോകത്തേക്ക് ചുവടുവെച്ചിരുന്നു.ധ്രുവ് വിക്രത്തിന്റെ സിനിമാ കരിയർ രൂപപ്പെടുത്തുന്നതിന് വേണ്ടിയാണ് വിക്രം ഇടവേളയെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കോബ്ര, പൊന്നിയിൻ ശെൽവൻ, മഹാവീർ കർണൻ എന്നീ ചിത്രങ്ങൾക്കാണ് നിലവിൽ വിക്രം കരാറായിട്ടുള്ളത്.

നിലവിൽ അജയ് ജ്ഞാനമുത്തുവിന്റെ കോബ്ര എന്ന ചിത്രത്തിലാണ് വിക്രം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇരുപതോളം വേഷങ്ങളിലാണ് വിക്രം ഈ ചിത്രത്തിലെത്തുന്നത്.


കോബ്രയുടെ 80 ശതമാനം ചിത്രീകരണവും പൂർത്തിയായിട്ടുണ്ട്. മറ്റ് രണ്ട് ചിത്രങ്ങളും ചിത്രീകരണം ആരംഭിച്ചിട്ടില്ല. ഗൗതം മേനോന്റെ ധ്രുവനച്ചിത്തരം റിലീസിന് ഒരുങ്ങുകയാണ്.