തുടര്‍ച്ചയായ മെഗാഹിറ്റുകളോടെ പ്രതിഫലത്തില്‍ രജനീകാന്തിനെ കടത്തിവെട്ടിയിരിക്കുകയാണ് വിജയ്. സണ്‍പിക്ചേര്‍സ് നിര്‍മ്മിക്കുന്ന ഇതുവരെ പേരിടാത്ത വിജയ് ചിത്രത്തില്‍ വിജയുടെ പ്രതിഫലം 100കോടിയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ചിത്രത്തിനായി 50 കോടി രൂപ വിജയ് അഡ്വാന്‍സ് വാങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുൻപ് വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിജയ് പ്രോജക്ട് എന്നാണ് കേട്ടിരുന്നതെങ്കിലും എആര്‍ മുരുകദോസ് പടമാണ് എന്നാണ് ഏറ്റവും പുതുതായി പുറത്തു വന്ന വിവരം.
മുൻപ് വിജയ് മുരുകദോസ് കൂട്ടുകെട്ടില്‍ പുറത്തു വന്ന തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നിവ തകർപ്പൻ ഹിറ്റുകളായിരുന്നു. വീണ്ടും ഇരുവരും ഒന്നിക്കുമ്പോള്‍ ഒരു വമ്പന്‍ ഹിറ്റ് ചിത്രം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഹൃത്വിക് റോഷന്‍, അല്ലു അര്‍ജുന്‍ എന്നിവരും വിജയ് മുരുഗദോസ് ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.
ഒരു താരം 100 കോടി രൂപ ഒരു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നത് ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇതാദ്യമാണ്. രജനികാന്തായിരുന്നു പ്രതിഫലത്തില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ നിന്നിരുന്നത്. ദര്‍ബാര്‍ എന്ന തന്റെ പുതിയ ചിത്രത്തിന് 90 കോടി രൂപയാണ് രജനി പ്രതിഫലം വാങ്ങിയതെന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ടുകൾ
ഇപ്പോൾ വിജയ് ‘കൈതി’ സംവിധായകന്‍ ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ അഭിനയിച്ചുവരുകയാണ്. ‘മാസ്റ്റര്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സമീപകാലത്തിറങ്ങിയ വിജയ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇംഗ്ലീഷിലാണ് ചിത്രത്തിന്റെ പേര് എന്നതാണ് ടൈറ്റിലിന്റെ ഒരു പ്രത്യേകത. ബിഗില്‍, തെരി, ഭൈരവാ, പുലി തുടങ്ങി സമാപകാലത്തിറങ്ങിയ വിജയ് ചിത്രങ്ങളുടെ എല്ലാം പേര് തമിഴിലായിരുന്നു.
‘മാസ്റ്റര്‍’ ലോകേഷ് കനകരാജിന്റെ മൂന്നാമത്തെ ചിത്രമാണ്. 2017ല്‍ പുറത്തെത്തിയ മാനഗരമാണ് അദ്ദേഹത്തിന്റെ ആദ്യചിത്രം. മാസ്റ്ററിനെക്കുറിച്ച് പുറത്തുവന്നിരിക്കുന്ന വിവരം ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ചിത്രമാണെന്നാണ് . ചിത്രം 2020 ഏപ്രില്‍ ഒന്‍പതിനാവും തീയേറ്ററുകളില്‍ എത്തുക.

You must be logged in to post a comment Login