പകല്‍ ചൂട് കൂടുന്നു! സൂക്ഷിക്കണം ശ്രദ്ധിക്കേണ്ടത് ഇവയൊക്കെയാണ്.

0
161

ജനുവരി പാതി ആയപ്പോഴേക്കും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ചൂടിനെയും അതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെയും നേരിടാന്‍ നമ്മള്‍ തയ്യാറായിരിക്കണം. കേരളത്തില്‍ ചിലയിടങ്ങളില്‍ നേരിയ തോതില്‍ മഴ ലഭിച്ചെങ്കിലും പകല്‍ സമയങ്ങളില്‍ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത് അന്തരീക്ഷതാപം ക്രമാതീതമായി വര്‍ധിക്കുകയാണ് സൂര്യതാപമേറ്റുള്ള പൊള്ളലുകള്‍ ഉണ്ടാകാതിരിക്കാന്‍ നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്..


വെയിലുള്ള സ്ഥലത്താണ് നിങ്ങള്‍ ജോലിചെയ്യുന്നതെങ്കില്‍ ഇടയ്ക്ക് തണലുള്ള സ്ഥലം നോക്കി മാറിനിന്ന് വിശ്രമിക്കണം. ദാഹമില്ലെങ്കിലും ഒരു മണിക്കൂര്‍ എങ്കിലും ഇടവിട്ട് വെള്ളം കുടിക്കണം, ജോലി സമയം ക്രമീകരിച്ച് ഉച്ചക്ക് 12 മണി മുതല്‍ 3 മണി വരെയുള്ള സമയം വിശ്രമിച്ച് രാവിലെയും വൈകീട്ടും കൂടുതല്‍ സമയം ജോലി ചെയ്യണം, കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് ശരീരം ചൂടാകാതിരിക്കാന്‍ സഹായിക്കും, കുട്ടികളെ ഒരു കാരണവശാലും വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക, വീടിനകത്ത് ധാരാളം കാറ്റുകടക്കുന്ന രീതിയിലും ഉള്ളിലുള്ള ചൂട് പുറത്തു പോകുന്നരീതിയിലും ജനലുകളും വാതിലുകളും തുറന്നിടുക, വെയിലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ ഇരിക്കാതിരിക്കുക, കുട്ടികളെ ഒരു കാരണവശാലും ഇരുത്താതിരിക്കുക.
സൂര്യതാപമേറ്റ് പൊള്ളലേറ്റാല്‍ ശരീരം തണുപ്പിക്കുകയാണ് പ്രാഥമിക ചികിത്സയില്‍ പ്രധാനം. വീശുക, ഫാന്‍, എ സി എന്നിവയുടെ സഹായത്തോടെ ശരീരം തണുപ്പിക്കുക. കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക മാത്രമല്ല എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുകയും വേണം. വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, നേര്‍ത്ത വേഗതയിലുള്ള നാഡിമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേതുടര്‍ന്ന് അബോധാവസ്ഥയും ഉണ്ടാകാം. സൂര്യതാപമേറ്റ് പൊള്ളലേറ്റാല്‍ ഉടന്‍തന്നെ ശരീരം തണുപ്പിക്കാനുള്ള സംവിധാനം ചെയ്യണം. പൊള്ളിയ ഭാഗത്ത് കുമിളകളുണ്ടെങ്കില്‍ പൊട്ടിക്കരുത്. തണലുള്ള സ്ഥലത്തേക്ക് മാറ്റിയ ശേഷം തണുത്ത വെള്ളം കൊണ്ട് ശരീരമാസകലം തുടയ്ക്കണം. തുടര്‍ന്ന് എത്രയും വേഗം ആശുപത്രിയിലെത്തിക്കുകയും വിദഗ്ധ ചികിത്സക്ക് വിധേയമാക്കുകയും വേണം.