പടവലങ്ങ പ്രമേഹത്തിനുള്ള ഒറ്റമൂലി !

0
506

പടവലങ്ങ പലപ്പോഴും ഭക്ഷണക്കൂട്ടുകളില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. കറി  വെക്കുമ്പോഴും മറ്റും പടവലങ്ങയുടെ സ്വാദ്  വേറെ തന്നെയാണ്. എന്നാല്‍ പലര്‍ക്കും പടവലങ്ങ ഇഷ്ടമല്ല. എന്നാല്‍ ആരോഗ്യത്തിന് ഇത്രയധികം ഗുണങ്ങള്‍ നല്‍കുന്ന ഒരു പച്ചക്കറി വേറെ ഇല്ലെന്ന് നമുക്ക് നിസ്സംശയം പറയാവുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗാവസ്ഥകളേയും പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു പടവലങ്ങ. പടവലങ്ങ കൊണ്ട് പലപ്പോഴും പല രോഗങ്ങളേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നതാണ്.
പലരും പടവലങ്ങയെ ഒരു കൈയ്യകലത്തിലാണ് നിര്‍ത്താറുള്ളത്. പ്രത്യേകിച്ച്‌ രുചിയില്ല എന്നതാണ് പലരും പറയുന്ന കാരണം. എന്നാല്‍ പലപ്പോഴും രുചിയേക്കാള്‍ അതിന്റെ ഗുണമാണ് ഏറ്റവും ശ്രദ്ധിക്കേണ്ടതും ശ്രദ്ധിക്കപ്പെടേണ്ടതും. വേണ്ടത്ര പ്രാധാന്യം പലപ്പോഴും പടവലങ്ങക്ക് നമ്മള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ നല്‍കുന്നില്ല. അതുകൊണ്ട് തന്നെ പടവലങ്ങ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളെക്കുറിച്ച്‌ പലര്‍ക്കും അറിയുകയും ഇല്ല.
ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു പടവലങ്ങ. എന്നാല്‍ പടവലങ്ങക്ക് പല രോഗങ്ങള്‍ക്കും ഒറ്റമൂലിയുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് പടവലങ്ങ മികച്ചതാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് പടവലങ്ങ നല്‍കുന്നത് എന്ന് നോക്കാം.

പടവലങ്ങയിലുണ്ട് പ്രമേഹത്തിനുള്ള ഒറ്റമൂലി

പ്രമേഹത്തിന് പരിഹാരം

ഇന്നത്തെ ജീവിത ശൈലിയുടെ ഭാഗമാണ് പ്രമേഹം എന്ന രോഗം. ഇതിന് പരിഹാരം കാണാന്‍ മധുരം കുറച്ചും മരുന്ന് കഴിച്ചും കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ഇനി പടവലങ്ങ ധാരാളം. പ്രമേഹത്തെ ചെറുക്കാന്‍ ഇത്രയും നല്ല ഒരു മാര്‍ഗ്ഗം വേറെ ഇല്ലെന്ന് തന്നെ നമുക്ക് പറയാം. അത്രക്കും ആരോഗ്യ ഗുണങ്ങളാണ് പടവലങ്ങ നല്‍കുന്നത്. ഇനി ഒഴിവാക്കാതെ പടവലങ്ങയെ കൂടെക്കൂട്ടിക്കോളൂ. ഇത് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ലെന്ന് തിരിച്ചറിയൂ.

പനിയെ ഇല്ലാതാക്കും

ഇന്നത്തെ കാലത്ത് പനി വന്നാല്‍ ഉടനേ തന്നെ ഒരു പാരസെറ്റമോള്‍ എടുത്ത് കഴിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് ഇനി വെറും പടവലങ്ങ മതി. കാരണം ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല പനിയോടൊപ്പം വരുന്ന ഛര്‍ദ്ദി പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു പടവലങ്ങ. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ മരണകാരണം വരെ ആകുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിനും പടവലങ്ങ ധാരാളമാണ്. കാരണം ഇത് പെട്ടെന്ന് ദഹിക്കുകയും മഞ്ഞപ്പിത്തത്തിനെതിരെ പ്രതികരിക്കുകയും ചെയ്യുന്നു. മഞ്ഞപ്പിത്തം ഉള്ളവരില്‍ പല വിധത്തിലുള്ള ഭക്ഷണ നിയന്ത്രണവും ഉണ്ടാവുന്നു. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു പടവലങ്ങ. ദിവസവും മൂന്ന് നേരം ഇത് കഴിച്ചാലും ഇത് ശരീരത്തിലെ ബിലിറുബിന്റെ അളവ് കുറക്കുന്നതിന് സഹായിക്കുന്നു. തടി കുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് പടവലങ്ങ. ഇതില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ ആണ് പല വിധത്തിലുള്ള ഇത്തരത്തിലുള്ള പ്രതിസന്ധികളില്‍ നിന്ന് നമ്മെ രക്ഷിക്കുന്നത്. ഇത് തടി കുറച്ച്‌ ശരീരം ഒതുങ്ങുന്നതിന് സഹായിക്കുന്നു. മാത്രമല്ല യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലെന്നത് തന്നെയാണ് ഏറ്റവും വലിയ സത്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് പടവലങ്ങ ഏറ്റവും ഉത്തമമാണ്.