പല വീടുകളിൽ നിന്നും തനിക്കു അനുഭവിക്കേണ്ട വന്ന അയിത്തത്തിന്റെയും അവഗണനയുടെയും കഥ പറയുകയാണ് വാവ സുരേഷ്.
പാമ്പു പിടുത്തക്കാരൻ ആയതിന്റെ പേരിൽ തനിക്കു ഒരു പാട് ദുരനുഭവങ്ങൾ പല ആളുകളിൽ നിന്നും നേരിടേണ്ടി വന്നിട്ടുണ്ടെന്നു വാവ സുരേഷ് .
ട്രൂ ടി വി ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത് . ഒരു അദ്ധ്യാപികയുടെ വീട്ടിൽ പാമ്പു പിടിക്കാൻ ചെന്നിട്ടു കുടിക്കാൻ കുറച്ചു വെള്ളം ചോദിച്ചപ്പോൾ ക്ലാവ് പിടിച്ച ഒരു കപ്പിലാണ് അവർ വാവക്ക് വെള്ളം കൊണ്ടുവന്നു കൊടുത്തത്. വെള്ളം കുടിക്കാൻ ഒരുങ്ങിയ വാവയെ ആ വീട്ടിലെ പണിക്കാരൻ തടയുകയുണ്ടായി കാരണം ചോദിച്ച വാവയോടു അയാൾ പറഞ്ഞത് വെള്ളം കൊണ്ട് വന്ന കപ്പു ബാത്റൂമിലെ ആണെന്നായിരുന്നു.
ഒരു പാടനുഭവങ്ങൾ ഇത് പോലെ തനിക്കുണ്ടായതായി വാവ പറയുന്നു. തനിക്കു പായസം നൽകാൻ വേണ്ടി ഡിസ്‌പോസബിള്‍ ഗ്ലാസ് വാങ്ങാൻ മകനെ പറഞ്ഞയച്ച ഒരു ഉറ്റ സുഹൃത്തിന്റെ കഥയും വാവ സുരേഷ് പങ്കുവെയ്ക്കുകയുണ്ടായി. ആരൊക്കെ എന്തൊക്കെ പറഞ്ഞാണും താൻ പാമ്പു സംരക്ഷണത്തിൽ നിന്നും പിന്മാറില്ലനും അദ്ദേഹം പറയുകയുണ്ടായി.

You must be logged in to post a comment Login