വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി. പാമ്പുപിടിത്തത്തിനിടെ കടിയേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ ഉടൻ വാർഡിലേക്ക് മാറ്റുമെന്ന് വാവ സുരേഷ് ഫെയ്ബുക്കിലൂടെ അറിയിച്ചു. മറ്റു സമൂഹമാധ്യമങ്ങൾ വഴി വരുന്ന വ്യാജ വാർത്തകൾക്കു ചെവി കൊടുക്കരുതെന്നും വാർഡിലേക്ക് വന്ന ശേഷം തന്റെ ഫെയ്സ്ബുക് പേജിലൂടെ ആരോഗ്യ പുരോഗതികൾ അറിയിക്കുമെന്നും വാവ സുരേഷ് തന്റെ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട് . വ്യാഴാഴ്ചയാണ് പത്തനാപുരത്തു വച്ചു വാവ സുരേഷിനു പാമ്പുകടിയേൽക്കുന്നത്.
വാവ സുരേഷിൻറെ കുറിപ്പ് പൂർണരൂപം :
” നമസ്കാരം…
13/02/2020 പത്തനാപുരത്തിനു അടുത്ത് വച്ച് അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന സമയത്തു അപ്രതീക്ഷിതമായ കടി കിട്ടുകയും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതുകൊണ്ട് ഹോസ്പിറ്റലിൽ വച്ച് തുടർചികിത്സാ പരമായി MDICUൽ പ്രേവേശിപ്പിക്കുകയും ചെയ്തു.
ഒരുപാട് fake ന്യൂസ് വരുന്നത് കൊണ്ടാണ് ഇപ്പോൾ ഈ പോസ്റ്റ് ഇടുന്നത്. സോഷ്യൽ മീഡിയയിലും നവമാധ്യമങ്ങളിൽ കൂടിയും വരുന്ന തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾക്കു പിന്നാലെ ആരും പോകാതിരിക്കുക.. പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ല. ആരോഗ്യ നിലയിൽ പുരോഗതി ഉള്ളതിനാൽ ഉടൻ തന്നെ ward-ലേക്ക് മാറ്റും.
MDICU-യിൽ ആയതുകൊണ്ട് ആണ് ഞാൻ ഇതുവരെ ഒന്നും പങ്കുവയ്ക്കാതെ ഇരുന്നത്. ward-ലേക്ക് വന്നതിനു ശേഷം എന്റെ ആരോഗ്യ പുരോഗതികൾ ഈ പേജിലൂടെ update ചെയ്യുന്നതാണ്. മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ സൂപ്രണ്ട് സാറിനും ഹോസ്പിറ്റലിൽ ജീവനക്കാർക്കും എന്നെ സ്നേഹിക്കുന്ന, എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ സഹോദരി സഹോദരന്മാർക്കും ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു.
സ്നേഹപൂർവം
വാവ സുരേഷ് “

You must be logged in to post a comment Login