ഇനി മാരക്കാനയില്‍ സ്വപ്ന ഫൈനല്‍; വാമോസ് അര്‍ജന്റീന

0
162

 

കോപ്പാ അമേരിക്കയില്‍ ബ്രസീലും അര്‍ജന്റീനയും ഫൈനലില്‍ ഏറ്റുമുട്ടും. സെമിയില്‍ മെസിയുടെ ടീം കൊളംബിയയെ തോല്‍പ്പിച്ചത് പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ്. മുന്‍ ലോക ചാമ്ബ്യന്മാര്‍ക്ക് തുണായത് ഗോള്‍ക്കീപ്പറുടെ ഉജ്ജ്വല സേവുകളാണ്. മുഴുവന്‍ സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ചിരുന്നു. പെനാല്‍ട്ടിയില്‍ കൊളംബിയയുടെ മൂന്ന് കിക്കുകള്‍ അര്‍ജന്റീനിയന്‍ ഗോളി സേവ് ചെയ്തു.

ഡാവിന്‍സന്‍ സാഞ്ചസ്, യെറി മിന, എഡ്‌വിന്‍ കാര്‍ഡോണാ എന്നിവരുടെ പെനാല്‍റ്റി കിക്കുകള്‍ അര്‍ജന്റീന ഗോള്‍ കീപ്പര്‍ മാര്‍ട്ടിനസ് രക്ഷപ്പെടുത്തുകയായിരുന്നു. അര്‍ജന്റീനക്ക് വേണ്ടി മെസ്സി, പരദെസ്, ലൗറ്റാറോ മാര്‍ട്ടിനസ്, എന്നിവര്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ഡി പോളിന്റെ പെനാല്‍റ്റി പുറത്തുപോവുകയായിരുന്നു. കൊളംബിയക്ക് വേണ്ടി ക്വഡാര്‍ഡോ, മിഗെല്‍ ബോര്‍ഹ എന്നിവര്‍ക്ക് മാത്രമാണ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാനായത്.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മെസ്സിയുടെ പാസില്‍ നിന്ന് ലൗറ്റാറോ മാര്‍ട്ടിനസിലൂടെ അര്‍ജന്റീന മുന്‍പിലെത്തി. എന്നാല്‍ ഒരു ഗോളിന് മുന്‍പില്‍ എത്തിയതിന് ശേഷം മത്സരം നിയന്ത്രിക്കാന്‍ അര്‍ജന്റീനക്കായില്ല. കൊളംബിയ പരുക്കന്‍ കളി പുറത്തെടുത്തതോടെ അര്‍ജന്റീനക്ക് മത്സരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. ഇതിനിടെ രണ്ട് തവണ കൊളംബിയയുടെ ശ്രമങ്ങള്‍ പോസ്റ്റില്‍ തട്ടി തെറിക്കുകയും ചെയ്തു.

തുടര്‍ന്ന് രണ്ടാം പകുതിയിലാണ് കൊളംബിയ സമനില ഗോള്‍ നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ലൂയിസ് ഡിയാസ് ആണ് കൊളംബിയയുടെ സമനില ഗോള്‍ നേടിയത്. തുടര്‍ന്ന് ഡി മരിയയെ ഇറക്കി അര്‍ജന്റീന വിജയ ഗോള്‍ നേടാന്‍ ശ്രമിച്ചെങ്കിലും മാര്‍ട്ടിനസിന് ലഭിച്ച സുവര്‍ണ്ണാവസരം താരം നഷ്ടപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അവസാന മിനിറ്റുകളില്‍ മെസ്സിയുടെ ശ്രമം പോസ്റ്റില്‍ തട്ടി തെറിക്കുകയും ചെയ്തു

PRASAD