പ്രതീക്ഷിച്ച നീതി ലഭിച്ചില്ല; ‘വിധിയില്‍ തൃപ്തയല്ല’; ഉത്രയുടെ മാതാവ്‌

0
456

 

മകളുടെ കൊലപാതകത്തില്‍ പ്രതീക്ഷിച്ച നീതി ലഭിച്ചില്ലെന്ന് ഉത്രയുടെ മാതാവ് മണിമേഖല പ്രതികരിച്ചു. പ്രതി സൂരജിന് പരാമാവധി ശിക്ഷയായി വധശിക്ഷ പ്രതീക്ഷിച്ചിരുന്നു. കോടതി വിധി മാനിക്കുന്നു. സമൂഹത്തിന് മാതൃകയാകണ്ട ഒരു വിധി പ്രതീക്ഷിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും മണിമേഖല പറഞ്ഞു.

‘ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് നമ്മുടെ സമൂഹം കുറ്റവാളികളെ സൃഷ്ടിക്കുന്നത്. പരമാവധി ശിക്ഷ പ്രതീക്ഷിച്ചിരുന്നു. ശിക്ഷയില്‍ തൃപ്തരല്ല. അപ്പീല്‍ പോകാനുള്ള സാഹചര്യം പരിശോധിക്കും. തുടര്‍നടപടികളിലേക്ക് പോകും. ഇത്രയും കുറ്റകൃത്യം ചെയ്ത പ്രതിക്കും ശിക്ഷ ലഭിച്ചില്ലെങ്കിലും നമ്മുടെ സമൂഹം എങ്ങോട്ട് പോകുന്നുവെന്ന് നിങ്ങള്‍ തന്നെ പരിശോധിക്കുക.’ അമ്മ പറഞ്ഞു.

വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം തടവാണ് വിധിച്ചത്. പ്രതിയുടെ പ്രായമടക്കം പരിഗണിച്ചാണ് വധ ശിക്ഷ ഒഴിവാക്കി 302 വകുപ്പ് പ്രകാരം കൊലപാതകത്തിന് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. ഇതിനൊപ്പം ഏഴു വര്‍ഷം തടവുശിക്ഷയും അനുഭവിക്കണം. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് കേസില്‍ വിധി പറഞ്ഞത്. പാമ്ബിനെ കൊണ്ട് കടിപ്പിച്ച്‌ ഒരാളെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്ത് ശിക്ഷിക്കപ്പെടാന്‍ പോകുന്ന ആദ്യ പ്രതിയാണ് സൂരജ്.

prasad