അഞ്ചല്‍ ഉത്രവധം: ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് നീതിപീഠം

0
118

അഞ്ചല്‍ സ്വദേശി ഉത്രയെ മൂര്‍ഖന്‍ പാമ്ബിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ അപൂര്‍വങ്ങളില്‍ അപൂര്‍വും അതിക്രൂരവുമായ കേസില്‍ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലം ആറാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് ശിക്ഷ വിധിച്ചത്.

സൂരജിന് മേല്‍ പ്രോസിക്യൂഷന്‍ ആരോപിച്ച ഗൂഢാലോചനയോടെയുള്ള കൊലപാതകം (ഐ.പി.സി 302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം വന്യജീവി ആക്‌ട് (115) എന്നിവ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ജീവനുള്ള വസ്തു കൊലപാതകത്തിന് ഉപയോഗിച്ചെന്ന അപൂര്‍വതയുമുണ്ട്.അറസ്റ്റിലായി 90 ദിവസം തികയും മുന്‍പ്, കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 14ന് കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ സൂരജിന് ജയിലില്‍ നിന്ന് ഇറങ്ങാനായില്ല. പ്രോസിക്യൂഷന്‍ 87 സാക്ഷികളെ വിസ്തരിച്ചു. 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. ഡമ്മി പരീക്ഷണത്തിലൂടെ കണ്ടെത്തിയ തെളിവുകളും നിര്‍ണായകമായി.

പ്രസാദ്