കാമുകിയെ വെട്ടിനുറുക്കി കവറിലാക്കി, അർധനഗ്ന‌നായി ചോരയിൽ കുളിച്ച് തെരുവിൽ ഇറങ്ങി !

0
120

 

മെക്‌സിക്കോ സിറ്റി : കാമുകിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹ അവശിഷ്ടങ്ങൾ ശുചിമുറിയിലെ ക്ലോസറ്റിൽ തള്ളി. മെക്‌സിക്കോയിലെ ഗുസ്റ്റാവോ മഡേറോയിലാണ് ലോകം നടുക്കിയ കൊലപാതകം. സംഭവത്തിനു ശേഷം ചോരയിൽ കുളിച്ച നിലയിൽ തെരുവിലിറിങ്ങിയ സിവില്‍ എന്‍ജിനീയറായ എറിക് ഫ്രാന്‍സിസ്‌കോയെ പോലീസ് അറസ്റ് ചെയ്തു. ഇന്‍ഗ്രിത് എക്‌സാമില വാര്‍ഗസ് എന്ന 26 കാരിയായ യുവതിയാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്.

കമിതാക്കൾക്കിടയിലുണ്ടായ തർക്കമാണു ദാരുണമായ കൊലപാതകത്തിലേക്കു വഴിവച്ചതെന്നു പൊലീസ് പറയുന്നു. കൊലപാതകത്തിനു തൊട്ടുമുൻപ് ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു . ഇതിനിടയിൽ തന്നെ കൊല്ലുമെന്നു അലറി വിളിച്ച ഇൻഗ്രിത് കറിക്കത്തിയെടുത്ത് തന്റെ ദേഹത്തു കുത്തിയിറക്കിയെന്ന് എറിക് പൊലീസിനോട് പറഞ്ഞു. എന്നാൽ അസാധാരണമായിരുന്നു എറിക്കിന്റെ പ്രതികരണം. വീണ്ടും തന്റെ ശരീരത്തിൽ കത്തി കുത്തിയിറക്കാൻ അയാൾ തന്റെ കാമുകിയോട് ആവശ്യപ്പെട്ടു. ഒരു ഭ്രാന്തനെ പോലെ തുടർച്ചയായി അട്ടഹസിച്ചുകൊണ്ട് ഇൻഗ്രിതിനെ താൻ നേരിട്ടുവെന്നും എറിക് പൊലീസിനോട് പറഞ്ഞു.രണ്ടു തവണ തുടർച്ചയായി കാമുകി തന്റെ നെഞ്ചിൽ കുത്തിയെന്നും ഇതോടെ കത്തി പിടിച്ചുവാങ്ങി അതിക്രൂരമായി ഇൻഗ്രിതിനെ കുത്തിയെന്നും കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു എന്നും എറിക് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. മരിച്ചുവെന്നു ഉറപ്പായതോടെ ശരീരം പലഭാഗങ്ങളായി മുറിച്ചു കുറച്ചു ഭാഗം ശുചിമുറിയിലെ ക്ലോസറ്റിൽ ഇട്ടു. ബാക്കി ഭാഗം പ്ലാസ്റ്റിക് കവറിൽ നിറച്ച് പലഭാഗങ്ങളിലായി വിതറി.

ആന്തരികാവയങ്ങളും കണ്ണുകളും ചൂഴ്ന്നെടുത്തതിനു ശേഷം ഓടയിൽ എറിഞ്ഞു കളഞ്ഞെന്നും ഇയാൾ പറഞ്ഞു. ഇൻഗ്രതിന്റെ ശരീര ചർമം മുഴുവൻ കത്തിക്കൊണ്ട് നീക്കിയ നിലയിലായിരുന്നു. കമിതാക്കൾ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിന്റെ പലഭാഗങ്ങളിൽ നിന്നായി പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിഞ്ഞ മൃതദേഹഭാഗങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട് . സംഭവത്തിനു ശേഷം ചോരയിൽ കുളിച്ച ശരീരവുമായി അർധനഗ്നനായി ഇയാൾ തെരുവിലിറങ്ങി. തെരുവിലൂടെ ചോരവാർന്ന ശരീരവുമായി ഇയാൾ നടക്കുന്നത് കണ്ടതോടെ പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.