താരങ്ങള്‍ ലഹരിക്കടിമകള്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ബോധപൂര്‍വ്വമായ നീക്കം നടക്കുന്നുവെന്ന് ഉണ്ണി മുകുന്ദന്‍.

0
395

 

ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദൻ രംഗത്ത്. വിവാദങ്ങള്‍ക്കിടെ മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിൽ ലഹരി ഉപയോഗം വൻ തോതിൽ നടക്കുന്നതായി നിര്‍മ്മാതാക്കളുടെ സംഘടന  ആരോപിച്ചിരുന്നു. ഇതിനെ പ്രതികൂലിച്ച് നിരവധി യുവതാരങ്ങൾ രംഗത്തെത്തിയിരുന്നു.  ഏറ്റവുമൊടുവിൽ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവതാരം ഉണ്ണി മുകുന്ദൻ. അടുത്തകാലത്തു നടന്ന ചില സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി യുവതാരങ്ങളെല്ലാം ലഹരിയ്ക്ക് അടിമകളാണെന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം   പലയിടത്തും നടക്കുന്നതായി കാണുന്നുവെന്ന്  ഉണ്ണിമുകുന്ദന്‍ വ്യക്തമാക്കി. പ്രമുഖ മാധ്യമത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഉണ്ണി ഇക്കാര്യം തുറന്ന് പറഞ്ഞത്. അഭിനേതാക്കളെ മൊത്തമായി കരിവാരിത്തേയ്ക്കുന്ന ആരോപണങ്ങളാണ് ഇത്തരത്തിലുള്ളതെന്നും താന്‍ ജീവിതത്തില്‍ ലഹരി ഉപയോഗിച്ചിട്ടില്ലന്നും  ഉണ്ണി പറഞ്ഞു. ” തന്റെ വീട്ടില്‍ പൊടി ഉണ്ടെങ്കില്‍ അത് പ്രോട്ടീന്‍ പൊടിയായിരിക്കുമെന്നും ജീവിതത്തില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ത താത്പര്യങ്ങളായിരിക്കുമെന്നും ഉണ്ണി മുകുന്ദൻ ” പറയുന്നു. കൂടുതല്‍ സമയവും താന്‍  ജിമ്മിലാണ് ചെലവഴിക്കാറുള്ളതെന്നും അത് വലിയ കുറ്റമായി ഉയര്‍ത്തിക്കാണിക്കുന്നവരോട് തനിക്ക് ചോദിക്കാനുള്ളത് എന്തുകൊണ്ടാണ്  സിനിമയ്ക്കുള്ളിലെ ഇത്തരം മോശം പ്രവണതകള്‍ക്കെതിരെ മുന്നോട്ട് വരുന്നില്ല എന്നാണെന്നും,  കാടടച്ച് വെടിവെയ്ക്കുന്ന രീതി നല്ലതല്ലെന്നും ഉണ്ണി മുകുന്ദൻ  പറയുകയുണ്ടായി.