ജനങ്ങളെ ഭയപ്പാടിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് 5 വീടുകളിലെ വളർത്തു നായ്ക്കളെ അജ്ഞാതൻ വാളുകൊണ്ട് വെട്ടി വീഴ്ത്തി . ഒരു നായ ചത്തു. 4 എണ്ണം അധികം വൈകാതെ ചത്തുപോകാവുന്ന നിലയിലാണ്. എഴുപുന്ന പഞ്ചായത്തിലെ നീണ്ടകര പ്രദേശത്ത് ആണ് സംഭവം നടന്നത് കഴിഞ്ഞ 2 രാത്രിയിലാണ് മുഖംമൂടി ധരിച്ച അജ്ഞാതൻ വളർത്തു നായ്ക്കളെ ആക്രമിച്ചത്. വെട്ടേറ്റു ചത്തത് കാരുവള്ളിൽ ജോയിയുടെ ഒന്നര വർഷമായി വളർത്തുന്ന അൾസേഷ്യൻ നായയാണ് . ഇതിനെ തലേന്ന് വെട്ടി പരുക്കേൽപിച്ചിരുന്നു. പിറ്റേന്നാണ് വെട്ടി രണ്ടു കഷണമാക്കിയത്.
കാരുവള്ളിൽ ജോയിയുടെ വീടിന്റെ പരിസരത്തെ മറ്റ് 4 വീടുകളി നായ്ക്കളെയാണ് വെട്ടി പരിക്കേൽപ്പിച്ചിരിക്കുന്നത് . ആദ്യം വീടുകളുടെ
വീടിനു നേരെ കല്ലെറിയുകയും ജനാലകളിൽ ഇടിക്കുകയും ചെയ്തതിനു ശേഷമാണ് നായ്ക്കളെ വെട്ടിയത്. ഭയം മൂലം വീടുകളിൽ ഉണ്ടായിരുന്നവരാരും പുറത്തിറങ്ങിയില്ല. മുഖംമൂടി ധരിച്ച് നല്ല ഉയരമുള്ള ആളാണെന്നും കയ്യിൽ നീളമുള്ള വടിവാൾ ഉണ്ടായിരുന്നെന്നും ജനാലയിലൂടെ വീട്ടുകാരിൽ ചിലർ കണ്ടിരുന്നു.

You must be logged in to post a comment Login