കര്‍ഷകരുടെ മരണം അപലപനീയമെന്ന് നിര്‍മല സീതാരാമൻ

0
47
union-finance-minister-condemns-lakhimpur-kheri-attack-the-minister-said-similar-incidents-elsewhere-should-be-condemned-

ലഖിംപുരിൽ 4 കർഷകരുടെ ജീവൻ നഷ്ടമായ സംഭവത്തെ കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ അപലപിച്ചു. യുഎസിലെ ഔദ്യോഗിക സന്ദർശനത്തിനിടെ, ഹാർവാർഡ് കെന്നഡി സ്കൂൾ വിദ്യാർഥികളുമായുള്ള ആശയവിനിമയത്തിനിടെnirmala sitharamanയാണു നിർമലാ സീതാരാമന്റെ അഭിപ്രായ പ്രകടനം. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയും മറ്റു മുതിർന്ന മന്ത്രിമാരും മൗനം തുടരുന്നത് എന്തെന്നായിരുന്നു വിദ്യാർഥികളുടെ ചോദ്യം. ‘ഇക്കാര്യം മാത്രം നിങ്ങൾ തിരഞ്ഞു പിടിച്ചു ചോദിച്ചല്ലോ. ലഖിംപുരിലെ സംഭവം അപലപനീയമാണെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം ഇത്തരത്തിലുള്ള സംഭവങ്ങൾ രാജ്യത്തിന്റെ മറ്റു പല ഇടങ്ങളിലും നടക്കുന്നുണ്ട്.

 

ഇതിലെല്ലാം എനിക്ക് ആശങ്കയുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കാറുണ്ട്. ഇക്കാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കണം. പ്രധാനമന്ത്രിയോ ബിജെപിയോ കുറ്റവാളികളെ സംരക്ഷിക്കില്ല. ഇന്ത്യയുടെ കാര്യങ്ങളിലാണു ഞങ്ങളുടെ പ്രതിബദ്ധത. പാവപ്പെട്ടവർക്കു നീതി ലഭ്യമാക്കുക എന്നതാണു ‍ഞങ്ങളുടെ ലക്ഷ്യം. എന്നെ പരിഹസിക്കുന്നവരോട് ഇതേ പറയാനുള്ളു, ‘നമുക്കു വസ്തുതകളുടെ അടിസ്ഥാനത്തിൽ സംസാരിക്കാം’– നിർമലാ സീതാരാമൻ പറഞ്ഞു.

 

അതേസമയം, ലഖിംപുരിൽ കർഷകർക്കിടയിലേക്കു വാഹനം പാഞ്ഞുകയറിയ കേസിൽ മകൻ ആശിഷ് മിശ്ര കുറ്റാരോപം നേരിടുന്ന സാഹചര്യത്തിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽനിന്നു നീക്കം ചെയ്യണമെന്നു രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധികൾ രാഷ്ട്രപതി റാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടു.

 

ഷിനോജ്