കേന്ദ്ര ബജറ്റ് ! ഇടത്തരക്കാര്‍ക്ക് ആദായ നികുതിയില്‍ ഇളവ്, കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക്.
കേന്ദ്രബജറ്റിൽ പതിനഞ്ച് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതിയിൽ ഗണ്യമായ ഇളവ് . നികുതിദായകന് നിലവിലുള്ള നികുതി സ്ലാബിൽ തന്നെ തുടരുകയോ പുതിയ സ്ലാബിലേക്ക് മാറുകയോ ചെയ്യാം. ആദായനികുതി സ്ലാബുക ള്‍ക്കും മാറ്റമുണ്ട് .
∙ 2.5 ലക്ഷം രൂപ വരെ വരുമാനക്കാർക്ക് നികുതി ഇല്ല .
∙ 2.5 മുതല്‍ 5 ലക്ഷം രൂപ വിഭാഗത്തിൽ 5 ശതമാനം നികുതി തുടരും.
∙ 5 മുതല്‍ 7.5 ലക്ഷം വരുമാനക്കാർക്ക് 10 ശതമാനമാണ് പുതിയ നിരക്ക്. മുന്‍പ് 5–10 ലക്ഷം വരുമാന വിഭാഗത്തിൽ പെട്ടിരുന്നവര്‍ക്ക് 20 ശതമാനമായിരുന്നു നികുതി.
∙ 7.5 മുതല്‍ 10 ലക്ഷം വരുമാന വിഭാഗത്തിൽ 15 ശതമാനമാണ് പുതിയ നികുതി. നേരത്തെ ഇത് 20% ആയിരുന്നു.
∙ 10 മുതല്‍ 12.5 ലക്ഷം വരുമാന വിഭാഗത്തിൽ 20 ശതമാനമാണ് നിരക്ക്. മുന്‍പ് 30 ശതമാനമായിരുന്നു.
∙ 12.5 മുതല്‍ 15 ലക്ഷം വിഭാഗത്തിൽ നികുതി 25 ശതമാനം. നേരത്തെ 30 ശതമാനമായിരുന്നു.
∙ 15 ലക്ഷത്തിനു മുകളിൽ ഉള്ളവര്‍ 30 ശതമാനം നികുതി നല്‍കണം .
∙ 50 ലക്ഷം രൂപയ്ക്കു മുകളിൽ വരുമാനമുള്ളവർക്ക് സെസും സർച്ചാർജും തുടരും.
ആദ്യ വിലയിരുത്തലിൽ പൂർണ തോതിൽ ഇളവുകൾ പ്രയോജനപ്പെടുത്തിയിരുന്ന നികുതിദായകർക്ക് ഈ നിരക്കിലൂടെ കാര്യമായ നേട്ടം ഉണ്ടാകില്ല. മറ്റു വിഭാഗക്കാര്‍ക്ക് ഗണ്യമായ നേട്ടമുണ്ടാകും.
കേന്ദ്ര ബജറ്റിൽ വില കൂടുന്നവ
∙ നെയ്യ്, വെണ്ണ, ഭക്ഷ്യ എണ്ണ, പീനട്ട് ബട്ടർ
∙ തോടുള്ള വാൽനട്ട്, ച്യൂയിങ് ഗം, , ഐസലേറ്റഡ് സോയ പ്രോട്ടീൻ,ഡയറ്ററി സോയ ഫൈബർ
∙ പ്രിസർവ്ഡ് പൊട്ടറ്റോ,ചോളം, വെയ്, മെലിൻ , ഷുഗർബീറ്റ് വിത്ത്,
∙ പാദരക്ഷകൾ, ഹെയർ ക്ലിപ്, ഹെയർ റിമൂവിങ് ഉപകരണങ്ങൾ,ഷേവിങ് സെറ്റ്
∙ വാട്ടർ ഫിൽട്ടർ, ഗ്ലാസ് വെയർ,ടേബിൾവെയർ, കിച്ചൻവെയർ
∙ പോർസെലെയ്ൻ, വീട്ടുപകരണങ്ങൾ
∙ ഇമ്മേഷൻ ഹീറ്റർ,വാട്ടർ ഹീറ്റർ,
∙ പോർട്ടബിൾ ബ്ലോവർ
∙ സീലിങ് ഫാൻ, പെഡെസ്റ്റൽ ഫാൻ,ടേബിൾ ഫാൻ,
∙ ചീർപ്പ്,കേളിങ് പിൻ, ഹെയർപിൻ, , ഹയർ കേളേഴ്സ്, കേളിങ് ഗ്രിപ്
∙ ഹാൻഡ് റിഡിൽ, ഹാൻഡ് സീവ്,
∙ പാഡ്‌ലോക്ക്
∙ റൂബി,റഫ് കളേഡ് ജെംസ്റ്റോൺ, എമറാൾഡ്,
∙ കോഫി–ടീ മെയ്ക്കർ, ടോസ്റ്റർ,
∙ ഫൂഡ് ഗ്രൈൻഡർ, അവ്ൻ, കുക്കർ, കുക്കിങ് പ്ലേറ്റ്, ബോയിലിങ് റിങ്, ഗ്രില്ലർ, റോസ്റ്റർ
∙ ഹെയർ ഡ്രയർ, ഹാൻഡ് ഡ്രയർ, ഇലക്ട്രിക് അയൺ ബോക്സ്
∙ കളിപ്പാട്ടങ്ങൾ, സ്റ്റേഷനറി, കൃത്രിമ പൂക്കൾ, മണികൾ, മുട്ടുമണികൾ, ശിൽപങ്ങൾ, ട്രോഫികൾ
∙ മൊബൈൽ ഫോണുകളിലെ പ്രിന്റഡ് സർക്യൂട്ട് ബോർഡ് അസംബ്ലി (പിസിബിഎ), ഡിസ്പ്ലേ പാനൽ, ടച്ച് അസംബ്ലി, ഫിംഗര്‍പ്രിന്റ് റീഡർ
∙ ഫർണിച്ചർ, വിളക്കുകൾ, ലൈറ്റിങ് ഫിറ്റിങ്ങുകൾ
∙ ഇലക്ട്രോ–തെർമിക് ഫ്ലൂയിഡ് ഹീറ്റർ, ഇലക്ട്രിക് ഹീറ്റിങ് റെസിസ്റ്റർ, പ്രാണികളെ അകറ്റാനുള്ള റിപ്പല്ലർ ഡിവൈസുകൾ
എക്സൈസ് തീരുവ കൂട്ടിയ വസ്തുക്കള്‍
∙ സിഗററ്റ്, ഹുക്ക,ജര്‍ദ ചേർത്ത സുഗന്ധ പുകയില, പുകയിലസത്ത്, ചവയ്ക്കുന്ന പുകയില,
വില കുറയുന്നവ
∙ ന്യൂസ് പ്രിന്റ്
∙ സ്പോർട്സ് ഉപകരണങ്ങൾ
∙ മൈക്രോഫോൺ
∙ ഇലക്ട്രിക് വാഹനങ്ങൾ
∙ സെലക്ടീവ് ബ്രീഡിങ്ങിലൂടെ ജനിച്ചയിനം കുതിരകൾ
എന്നാല്‍ കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ് കേന്ദ്ര ബജറ്റെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക് ആരോപിക്കുകയുണ്ടായി. ചരിത്രത്തിൽ ഇല്ലാത്ത അവഗണനയാണ് സംസ്ഥാനത്തോട് കാണിച്ചതെന്നും . സംസ്ഥാനത്തെ മനപൂര്‍വ്വം ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു . കേന്ദ്രത്തിൽനിന്നുള്ള നികുതി വിഹിതമായി സംസ്ഥാനത്തിന് കഴിഞ്ഞ വർഷം ലഭിച്ചത് 17,872 കോടി രൂപയായിരുന്നു. ഈ വർഷം അത് 15,236 കോടിയായി കുറഞ്ഞിട്ടുണ്ട് . കേന്ദ്രവിഹിതം 5000 കോടിവരെ കുറയുന്ന സാഹചര്യം ഉണ്ടായാല്‍ ആ തുക അധികമായി കണ്ടെത്താനുള്ള വഴി സംസ്ഥാനം കണ്ടെത്തണമെന്നും ധനമന്ത്രി പറയുകയുണ്ടായി.

You must be logged in to post a comment Login