കടലിൽ നിന്നും വിചിത്ര ജീവി, നീരാളിയുടേതു പോലെ കാലുകൾ, വലിയ തല | വീഡിയോ

0
146

മീൻ പിടുത്തത്തിനിടെ കടലിൽ നിന്ന് മത്സ്യത്തൊഴിലാളിക്ക് കിട്ടിയ വിചിത്രജീവിയുടെ ദൃശ്യം വൈറലാകുന്നു. ജീവിയുടെ രൂപത്തിലെ
വിചിത്രതയാണ് ശ്രദ്ധിക്കപ്പെടുന്നത്. വലിയ തലയും നീരാളിയുടേതു പോലെ മൂന്നു കാലുകളും ചെകിളയും വലിയ കണ്ണുകളുമാണ് ജീവിക്ക്. പെട്ടന്ന് നോക്കുമ്പോള്‍ ഭയപ്പെടുത്തുന്ന തരത്തിലാണ് ജീവിയുടെ രൂപം.

 

നതാലിയ വോർബോക്ക് ആണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത് . മത്സ്യബന്ധന ബോട്ടിന്റെ ഉള്ളിൽ കിടന്നു പുളയുന്ന ജീവിയുടെ ദൃശ്യങ്ങളാണ് വിഡിയോയില്‍ . ബ്രൂക്ക്‌ലിനിലെ കോനെ ദ്വീപിൽ നിന്നാണ് ഈ ദൃശ്യങ്ങൾ പകര്‍ത്തിയിരിക്കുന്നത് . അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നാണ് ഈ വിചിത്ര ജീവിയെ കിട്ടിയത്.
ക്ലിയർനോസ് സ്കേറ്റ് എന്നറിയപ്പെടുന്ന മത്സ്യമായിരിക്കാം ഇതെന്ന് നാഷണൽ അക്വേറിയം വെബ്സൈറ്റ് പറയുകയുണ്ടായി