രമ്യ നമ്പീശന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അണ്‍ഹൈഡ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ചിത്രം റിലീസ് ചെയ്തത് മഞ്ജു വാര്യര്‍, വിജയ് സേതുപതി, കാര്‍ത്തിക് സുബ്ബരാജ് എന്നിവരുടെ ഫേസ്ബുക് പേജുകളിലൂടെയായിരുന്നു .
സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന ചെറുതും വലുതുമായ പ്രതിസന്ധികളെക്കുറിച്ചാണ് രമ്യ ചിത്രത്തിലൂടെ പറയുന്നത് . രമ്യ തന്നെയാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിരിക്കുന്നത് . ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് രമ്യയുടെ സഹോദരനും സംഗീത സംവിധായകനുമായ രാഹുല്‍ സുബ്രഹ്മണ്യനാണ് . ഛായാഗ്രഹണം നീല്‍ ഡീക്കുഞ്ഞയാണ്. രമ്യ നമ്പീശന്‍ എന്‍കോര്‍ എന്ന രമ്യയുടെ ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത് .

You must be logged in to post a comment Login