യൂ ടേൺ എടുത്തു കൊണ്ടിരുന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച പിക്കപ്പ്ട്ര-ക്ക് മറിയുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു !

0
111

നിരപരാധികളായ ആളുകളായിരിക്കും റോഡിലെ നമ്മുടെ അശ്രദ്ധമായ ഡ്രൈവിംഗിന് ഇരയാകേണ്ടി വരിക. എന്നാൽ ഈ ഒരു ബോധമില്ലാതെയാണ് പലരും ഇന്ന് നിരത്തുകളിൽ വാഹനമോടിക്കുന്നത്. ഇത്തരത്തിൽ സംഭവിച്ച ഒരപകടത്തിന്‍റെ വീഡിയോയാണിപ്പോള്‍ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
റോഡിന് കുറുകെ അശ്രദ്ധമായി യൂ ടേൺ എടുക്കാൻ ശ്രമിച്ച ഒരു കാറിൽ ഇടിക്കാതിരിക്കാൻ, വെട്ടിച്ചു മാറ്റുന്ന പിക്കപ്പ്ട്ര-ക്ക് മറിയുന്നതിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. റോഡിൽ തലകീഴായി മറിഞ്ഞ വാഹനം നിരങ്ങി നീങ്ങുന്നതും വിഡിയോയിൽ ദൃശ്യമാണ്.

യൂ ടേണ്‍ എടുക്കുമ്പോൾ തീർച്ചയായും  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വാഹനം യൂ ടേൺ എടുക്കുന്നതിന് മുമ്പായി റോഡിന്റെ ഇരുവശത്തു നിന്നും മറ്റു വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക.
യു ടേണ്‍ എടുക്കുന്നതിന് 30 മീറ്റര്‍ മുമ്പെങ്കിലും ഇന്‍ഡിക്കേറ്റര്‍ ഇടുക. എതിര്‍ ദിശയില്‍ നിന്ന് വാഹനം വരുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം തിരിയുക. റിയര്‍ വ്യൂ മിററുകളിലൂടെ പിന്നിൽ ട്രാഫിക്കില്ലന്നു ഉറപ്പുവരുത്തുക. പ്രധാന റോഡിലൂടെയും സ്പീഡ് ലൈനിലൂടെയും പോകുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകുക. റൗണ്ട് എബൗട്ടുകളിൽ ആദ്യം പ്രവേശിക്കുന്ന വാഹനത്തിനായിരിക്കും മുൻഗണന.