കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും ജീവനക്കാരെ പിരിച്ചു വിടാനും ശമ്പളം വെട്ടിക്കുറയ്ക്കാനും യു.എ.ഇ ഭരണകൂടം അനുമതി നല്‍കി.സര്‍ക്കാരിന്റെ അനുവാദത്തോടെ മാത്രമേ നടപടികളെടുക്കാന്‍ പാടുള്ളൂ.
യു.എ.ഇയിലെ പതിനേഴ് ലക്ഷത്തിലധികം മലയാളികളെ ഇത് നേരിട്ട് ബാധിക്കും.
തൊഴിലില്ലാതാകുന്ന അധിക ജീവനക്കാര്‍ക്ക് ശമ്പളമില്ലാതെ താമസ സൗകര്യവും ഭക്ഷണവും നല്‍കുക, തൊഴില്‍ രഹിതരാകുന്നവര്‍ക്ക് നിശ്ചിത കാലയളവില്‍ ശമ്പളം തടയുക, പ്രതിസന്ധിയിലാകുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരെ പിരിച്ചുവിടുക, അല്ലാത്തവ അടച്ചുപൂട്ടുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
ഗള്‍ഫ് രാജ്യങ്ങളിലെ സ്വകാര്യമേഖല തീരുമാനത്തെ സ്വാഗതം ചെയ്തു. ഈ നിയമം ഹോസ്പിറ്റാലിറ്റി, എന്റര്‍ടൈന്‍മെന്റ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ടൂറിസം മേഖലകള്‍ക്ക് അനുഗ്രഹമായെന്ന് ഫ്‌ളോറ ഹോസ്പിറ്റാലിറ്റിയുടെ സി.ഇ.ഒ മുഹമ്മദ് റാഫി പറയുന്നു. ദുബായില്‍ എട്ട് ഹോട്ടലുകളുള്ള ഫ്‌ളോറ ഗ്രൂപ്പ് ഏഴെണ്ണവും അടച്ചിട്ടിരിക്കുകയാണ്. അറുന്നൂറ് ജീവനക്കാരുള്ള ഫ്‌ളോറ ഗ്രൂപ്പിന് ഇപ്പോള്‍ നൂറ്റമ്ബത് പേര്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കാനാകുന്നത്. ബാക്കിയുള്ളവര്‍ കോമ്ബന്‍സേറ്ററി ലീവിലാണെന്നും മുഹമ്മദ് റാഫി പറഞ്ഞു.
…………………
“യു. എ.ഇയിലെ 17 ലക്ഷത്തോളം പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. നോര്‍ക്ക വിവിധ എംബസികള്‍ക്ക് കത്തയച്ചു. യു.എ.ഇ യിലെ ഇന്ത്യന്‍ അംബാസഡറുമായി ബന്ധപ്പെടുന്നു. കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസി മലയാളികളെ സംരക്ഷിക്കും”
-പിണറായി വിജയന്‍
മുഖ്യമന്ത്രി
കൊവിഡിന്റെ പ്രാഥമിക ഘട്ടത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതുപോലെയുള്ള പാക്കേജുകളില്‍ സാഹചര്യങ്ങള്‍ വിലയിരുത്തി തുടര്‍ നടപടികളുണ്ടാകും. തൊഴില്‍ നഷ്ടപ്പെട്ട് വിദേശത്ത് നിന്ന് തിരിച്ചു വരുന്നവര്‍ക്കായി എന്തൊക്കെ ചെയ്യാനാകുമെന്ന് സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും”.
-വി.മുരളീധരന്‍
വിദേശകാര്യ സഹമന്ത്രി

You must be logged in to post a comment Login