ട്വന്റി ട്വന്റിയിലും ഇന്ത്യക്ക് വിജയത്തുടക്കം

0
148

 

 

ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 38 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ശ്രീലങ്കക്ക് 18.3 ഓവറില്‍ 126 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. 22 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ബുവനേശ്വര്‍ കുമാറുമാണ് ശ്രീലങ്കന്‍ ബാറ്റിങ്ങിനെ തകര്‍ത്തത്.ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് ഇന്ത്യമുന്നിലെത്തി.

നിശ്ചിത 20 ഓവറില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. അര്‍ദ്ദ സെഞ്ച്വറി നേടിയ സുര്യകുമാര്‍ യാദവാണ്(50) ഇന്ത്യയുടെ ടോപ് സ്കോറര്‍. സഞ്ജു സാംസണും നായകന്‍ ശിഖര്‍ ധവാനും ചേര്‍ന്ന് സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ തുടങ്ങി. 27 റണ്‍സ് നേടിയ സഞ്ജുവിനെ ഹസരംഗ എല്‍.ബി.ഡബ്ല്യുവില്‍ കുടുക്കി. 46 റണ്‍സെടുത്ത ധവാനെ കരുണരത്നയാണ് പുറത്താക്കിയത്. ഹാര്‍ദ്ദിക് പാണ്ഡ്യ 10 റണ്‍സെടുത്ത് പുറത്തായി. ഇഷാന്‍ കിഷന്‍ പുറത്താകാതെ 20 റണ്‍സെടുത്തു.

46 റണ്‍സെടുത്ത അസലംക മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ മികച്ചുനിന്നത്. അവിഷ്ക ഫെര്‍ണാണ്ടോ 26 റണ്‍സെടുത്തു. ദീപക് ചഹാര്‍ രണ്ടും, ആദ്യ ടി20 മത്സരത്തിനിറങ്ങിയ വരുണ്‍ ചക്രവര്‍ത്തി, ക്രുണാല്‍ പാണ്ഡ്യ, യുസ്വേന്ദ്ര ചഹല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഇന്ത്യക്കായി ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

ഷിനോജ്