ഭക്ഷണം കഴിക്കാൻ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനും കുടുംബത്തിനും വേണ്ടി സ്വർണത്തളികയും വെള്ളിപ്പാത്രങ്ങളും. ജയ്പൂരിൽ നിന്ന് അരുൺ പാബുവാൾ ആണ് ഈ വിശേഷപ്പെട്ട പാത്രങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. ട്രംപ് ഡൽഹിയിൽ ചിലവഴിക്കുന്ന സമയത്ത് ഉപയോഗിക്കുമെന്നു കരുതപ്പെടുന്ന ഈ പത്രങ്ങൾക്ക് ട്രംപ് കളക്ഷൻ എന്നാണ് പേരിട്ടിരിക്കുന്നത്. ചെമ്പിലും ഓടിലും നിർമിക്കുന്ന പാത്രങ്ങളിലേക്ക് സ്വർണവും വെള്ളിയും പ്രത്യേക അനുപാതത്തിൽ വിളക്കി ചേർക്കുകയാണു ചെയ്യുന്നത്. ട്രംപിനും കുടുംബത്തിനും ഉപയോഗത്തിനുള്ള പാത്രങ്ങൾ നിർമിച്ചത് മൂന്നാഴ്ചകൾ കൊണ്ടാണ് . വിശേഷപ്പെട്ട ട്രോഫികളും മറ്റും നിര്‍മിക്കുന്നതിൽ ഏറെ പ്രസ്തരായ പാബുവാളിന്റെ കുടുംബം തന്നെയാണ് മുൻ യു എസ് പ്രസിഡന്റ് ഒബാമ ഇന്ത്യ സന്ദർശിച്ച വർഷങ്ങളിലും പ്രത്യേക പാത്രങ്ങൾ നിർമിച്ചിരുന്നത്

You must be logged in to post a comment Login