ന്യൂഡല്‍ഹി : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
ഫെബ്രുവരി മാസം അവസാനത്തോടെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന.ഇന്ത്യയുടെ
റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ട്രംപ് നേരത്തെ ആഗ്രഹം
പ്രകടിപ്പിച്ചിരുന്നു. ഇതിന് ഒരു വര്‍ഷത്തിന് ശേഷമാണ് അമേരിക്കന്‍
പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം. ഇന്ത്യയിലേയ്ക്ക് പ്രധാന മന്ത്രി
നരേന്ദ്ര മോഡിയുടെ ക്ഷണമുണ്ടെന്ന് കഴിഞ്ഞ നവംബറില്‍ ട്രംപ് മാധ്യമങ്ങളോട്
പറഞ്ഞിരുന്നു. കഴിഞ്ഞ മാസം യു.എസ് സന്ദര്‍ശനം നടത്തിയ പ്രതിരോധ മന്ത്രി
രാജ് നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ട്രംപിനെ
ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചിരുന്നു.കഴിഞ്ഞ ആഴ്ച പ്രധാന മന്ത്രി നരേന്ദ്ര
മോഡി ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പരസ്പര
ബഹുമാനത്തിലും വിശ്വാസത്തിലും അധിഷ്ഠതമായ ഇന്ത്യ-യു.എസ് ബന്ധം ഓരോ
ദിവസവും ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ് എന്ന് മോഡി പറഞ്ഞതായി വിദേശ
കാര്യ മന്ത്രാലയം അറിയിച്ചിരുന്നു. യു.എസ് – ഇറാന്‍ പ്രശ്‌നം
രൂക്ഷമാകുന്ന സാഹചര്യത്തിലായിരുന്നു ഇരുവരുടെയും ഫോണ്‍ സംഭാഷണം.
ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒരു വ്യാപാര കരാറിലും ഒപ്പുവയ്ക്കാന്‍
സാധ്യതയുണ്ടെന്ന് രണ്ടു രാജ്യങ്ങളും നേരത്തെ സൂചന നല്‍കിയിരുന്നു,
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ഈ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച
നടത്തുമോ എന്ന കാര്യം വ്യക്തമല്ല.

You must be logged in to post a comment Login