‘എന്റെ ആദ്യത്തെ ട്രോള്‍ വീഡിയോ ഞാന്‍ തന്നെ ഉണ്ടാക്കി പോസ്റ്റുകയാണ്’ സ്വയം ട്രോളുമായി ബോബി ചെമ്മണ്ണൂര്‍, വീഡിയോ

0
161

 

സോഷ്യല്‍ മീഡിയയില്‍ വരുന്ന അഭിമുഖങ്ങളുടെ പേരില്‍ ട്രോള്‍ ചെയ്യപ്പെടുന്നതിന് പിന്നാലെ സ്വയം ട്രോളുകളിറക്കി ബോബി ചെമ്മണ്ണൂര്‍. ‘എന്റെ ആദ്യത്തെ ട്രോള്‍ വീഡിയോ ഞാന്‍ തന്നെ ഉണ്ടാക്കി പോസ്റ്റുകയാണ്’ സ്വയം ട്രോളുമായി ബോബി ചെമ്മണ്ണൂര്‍ എന്ന തലക്കെട്ടോടെയാണ് ബോബി തന്നെക്കുറിച്ചുള്ള ട്രോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ബോച്ചേകുട്ടന്‍ എന്ന സ്വയം വിശേഷണത്തോടൊപ്പം ബോച്ചെ ട്രോള്‍സ് എന്ന ലോ​ഗോയും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ഡോ. ബോബി ചെമ്മണ്ണൂര്‍ ചെമ്മണ്ണൂര്‍ 812 കിലോമീറ്റര്‍ ഓടി ലോകറെക്കോര്‍ഡ് ജേതാവായി’ എന്ന എഴുത്ത് ട്രോളിലും ചേര്‍ത്തിരിക്കുന്നു.

യോദ്ധ സിനിമയിലെ അരശുംമൂട്ടില്‍ അപ്പുക്കുട്ടനെ അനുകരിച്ചുകൊണ്ട് വാളും പരിചയുമായി അഭ്യാസം കാണിക്കുന്ന ദൃശ്യങ്ങളാണ് അദ്ദേഹം ട്രോളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

പ്രസാദ്