കോവിഡ് ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ലോക് ഡൗൺ ധാരാളം ദിനങ്ങൾ പിന്നിട്ടിരിക്കുന്നു. ഭൂരിഭാഗം ജനങ്ങളും പുറത്ത് പോകാൻ കഴിയാതെ സർക്കാർ നിർദേശങ്ങൾ പാലിച്ചുകൊണ്ട് വീട്ടിൽ തന്നെ കഴിയുകയാണ്. അതിനാൽ അവർ കഠിനമായ തൊഴിൽ- സാമ്പത്തിക പ്രതിസന്ധിയും നേരിടുകയാണ്.
ലോക് ഡൗൺ എല്ലാ മേഖലയെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയെങ്കിലും ഏറ്റവുമധികം ബാധിച്ചത് ആദിവാസി വിഭാഗം ഉൾപ്പെടെയുള്ള സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെയാണ്.
എന്നാൽ പ്രതിസന്ധിയിലായിരിക്കുന്ന ജനങ്ങൾക്ക് കരുതലുമായി എത്തിയിരിക്കുകയാണ് സർക്കാർ. ലോക്ഡൗണിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഒരുവിധം എല്ലാ ഇടങ്ങളിലും പൂർത്തിയായി കഴിഞ്ഞു.
തൃശൂർ ജില്ലയിലെ, തലപ്പിള്ളി താലൂക്കിന് കീഴിൽ വരുന്ന എ.എ.വൈ കാർഡ് ഉടമകളായ ട്രൈബൽ വിഭാഗത്തിനുള്ള സൗജന്യകിറ്റ് വിതരണം ഇന്ന് ആരംഭിക്കും. പി.എം.ജി.കെ.എ.വൈ പ്രകാരമുള്ള കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷൻ ഈ മാസം ഇരുപത് മുതൽ റേഷൻ കടകളിൽ നിന്ന് വിതരണം ചെയ്യുന്നതിനുള്ള പ്രാഥമിക നടപടികൾ പൂർത്തിയായതായി അറിയിച്ചു.അന്ത്യോദയ/മുൻഗണന വിഭാഗ കാർഡുകളിലെ ഓരോ അംഗത്തിനും 5 കിലോ അരി വീതമാണ് വിതരണം ചെയ്യുക.

You must be logged in to post a comment Login