ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ തീരുമാനമായില്ല .

0
129

 

രാജ്യത്ത് കോവിഡ് 19 പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ലോക് ഡൗണിനു ശേഷം ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് റെയിൽവേ മന്ത്രാലയം. സർവീസ് പുനരാരംഭിക്കാൻ പ്രത്യേക ഉത്തരവ് ആവശ്യമില്ലെങ്കിലും സർക്കാരിന് അനുമതി ആവശ്യമാണ്.

അതേ സമയം റെയിൽവേ സീസൺ ടിക്കറ്റ് യാത്രക്കാർക്ക് ലോക് ഡൗണിൽ നഷ്ടമായ യാത്രാദിവസങ്ങൾക്കു പകരം പണം തിരികെ നൽകുകയോ, ടിക്കറ്റ് കാലാവധി നീട്ടി നൽകുകയോ വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. പരാതികൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.

മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ റദ്ദാക്കിയ ടിക്കറ്റുകളുടെ തുക തിരിച്ചു നൽകുന്നുണ്ട്. കൊറോണാ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ ലോക് ഡൗൺ നീട്ടാനാണ് സാധ്യത. ഈ മാസം 15 മുതൽ ഉള്ള യാത്രക്കായി ടിക്കറ്റ് ബുക്കിംഗ് ഏറ്റെടുക്കുന്നുണ്ടെങ്കിലും അനുമതി ലഭ്യമായില്ലെങ്കിൽ മുഴുവൻ തുകയും തിരിച്ചുനൽകും.

ട്രെയിൻ സർവീസ് പുനരാരംഭിച്ചാൽ അതിഥി തൊഴിലാളികൾ കൂട്ടമായി നാട്ടിലേക്ക് മടങ്ങുന്നമെന്നത് ഈ സാഹചര്യത്തിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും സൂചനകൾ ഉണ്ട്. ഈ മാസം 15നു മുൻപ് സർവീസ് നടത്തേണ്ടി വന്നാൽ എല്ലാം സജീവമാണെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.