TRAI പ്രതിമാസ ചാനല്‍ നിരക്കുകള്‍ വീണ്ടും കുറച്ചു.

0
112

ട്രായിയുടെ പുതിയ ഉത്തരവ് പ്രകാരം രാജ്യത്തെ പ്രതിമാസ ചാനല്‍ നിരക്കുകള്‍ വീണ്ടും കുറച്ചു. ഇതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ചാനലുകള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കും. ഒരു ഡിടിഎച്ച് അല്ലെങ്കിൽ കേബിള്‍ ടിവി വിതരണക്കാരന്റെ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകുന്ന എല്ലാ ഫ്രീ ചാനലുകള്‍ക്കും കൂടി 160 രൂപയാണ് ട്രായി പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇത് വര്‍ധിച്ചുവരുന്ന സബ്സ്ക്രൈബർമാരുടെ ചെലവ് കുറയ്ക്കുന്നതിന് സഹായിക്കും. ജനുവരി 1 ന് പുറത്തിറക്കിയ ട്രായിയുടെ കുറിപ്പ് പ്രകാരം ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട ചാനലുകള്‍, മറ്റു നിയന്ത്രണങ്ങളൊന്നുമില്ലാതെ തന്നെ അവരുടെ പാക്കേജിലേക്ക് ഉൾപ്പടുത്താനാകും. നിലവില്‍ ഇപ്പോൾ ഈടാക്കുന്നത് 100 ഫ്രീ ചാനലിന് 130 രൂപയാണ് . ഇതോടൊപ്പം നികുതിയും കൂടി ചേരുന്നതോടെ പ്രതിമാസ നിരക്ക് 153.40 രൂപയാകുന്നുണ്ട്. എന്നാല്‍, ട്രായിയുടെ പുതിയ ഭേദഗതി പ്രകാരം 130 രൂപയ്ക്ക് 200 ഫ്രീ ചാനലുകള്‍ ലഭിക്കും. ഇതോടൊപ്പം നികുതിയും കൂടി നല്‍കേണ്ടിവരും. പുതിയ പരിഷ്‌കാരം മാർച്ച് ഒന്നോടെ നിലവിൽ വരും . 25 ദൂരദര്‍ശന്‍ ചാനലുകള്‍ 100 ഫ്രീ ചാനലുകളുടെ ലിസ്റ്റില്‍ ചേര്‍ക്കണമെന്ന് നേരത്തെ നിര്‍ബന്ധമുണ്ടായിരുന്നെങ്കിലും പുതിയ ഭേദഗതിയിൽ നിന്ന് ഇത് ഒഴിവാക്കിയിട്ടുണ്ട് . ഇതോടെ മറ്റു ഭാഷകളില്‍ നിന്നുള്ള കൂടുതല്‍ ഫ്രീ ചാനലുകള്‍ പാക്കേജില്‍ ഉള്‍പ്പെടുത്താന്‍ കഴിയും .എന്നാല്‍ പേ ചാനലുകളുടെ നിരക്കില്‍ മാറ്റമൊന്നുമില്ല.