ലോകത്തില്‍ വച്ച് ഏറ്റവും വിലയേറിയ ഭക്ഷണങ്ങള്‍ ഇവയാണ്…!!! വില കേട്ടാൽ!

0
752

ഭക്ഷണപ്രിയരാണ് നമ്മളില്‍ മിക്കവരും.  നല്ല രുചിയുളള ഭക്ഷണം കഴിക്കാനായി കിലോമീറ്ററുകളോളം പോകുന്ന, ഏത് ഹോട്ടലില്‍ കയറിയാലും അവിടത്തെ സ‌പെഷ്യല്‍ എന്താണെന്ന്  ചോദിച്ചറിഞ്ഞ് കഴിക്കുന്ന നമുക്ക് ലോകത്തില്‍ ഏറ്റവും വിലയേറിയ പത്ത് ഭക്ഷണങ്ങളെ പരിചയപ്പെടാം.

1 മാസ്റ്റുടേക്ക് മഷ്‌റൂം:  ജപ്പാന്‍ സ്വദേശമായുളള ഈ കൂണ്‍ വളരെ അപൂര്‍വമായാണ് കാണപ്പെടുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്നുണ്ടെങ്കിലും വളരെ അപൂര്‍വമായതിനാലാണ് ഈ കൂണിന് വില കൂടുതല്‍. ഒരു കിലോയ്ക്ക് 600 ഡോളര്‍ അതായത് ഇന്ത്യന്‍ രൂപ 43998 ആയിരിക്കും വില

2  കോപ്പി ലുവാക്ക് കോഫി : ഇന്തോനീഷ്യ, ഫിലിപ്പീന്‍സ് ,തെക്കേ ഇന്ത്യ എന്നിവിടങ്ങളില്‍ വ്യാവസായിക അളവില്‍ നിര്‍മിക്കുന്ന ഒന്നാണ് കോഫി ലുവാക്ക്. ലോകത്തില്‍ തന്നെ ഏറ്റവും വിലയേറിയ കോഫി ഇതാണ്. 250 മുതല്‍ 1200 ഡോളര്‍ വരെ വിലമതിക്കും. ഇന്ത്യൻ രൂപ 18319 രൂപ മുതല്‍ 87933 വരെ

3 വൈറ്റ് പേള്‍ ആല്‍വിനോ കാവിയര്‍ : ഇതിന്റെ ഒരു കിലോയ്ക്ക്  തന്നെ 9100 ഡോളറാണ് (INR 666843) കാപ്‌സിയന്‍ കടലിലെ ഒരു തരം വലിയ മീനുകളാണ് ഇവ. കാവിയറുകളുടെ വില കൂടാന്‍ കാരണം ആല്‍ബിനോ സ്റ്റര്‍ജനുകളില്‍ നിന്നുമുളള മുട്ടകള്‍ വളരെ അപൂര്‍വമായേ ശേഖരിക്കപ്പെടുന്നുളളു. അവ ഏകദേശം 100 വര്‍ഷം പഴക്കമാവുമ്പോള്‍ മാത്രം.

4  സ്വാളോസ് നെസ്റ്റ് സൂപ്പ് : ഈ പക്ഷികളുടെ കൂട് മിക്കവാറും അവയുടെ ഉമിനീരില്‍ നിന്നാണ് ഉണ്ടാക്കുന്നത് ആണ്. ചൈനീസ് പലഹാരങ്ങള്‍ ഇതു വച്ച് തയ്യാറാക്കാറുണ്ട്. വളരെ ബുദ്ധിമുട്ടാണ് ഈ പക്ഷികളുടെ കൂട് കണ്ടുപിടിക്കാന്‍. കാരണം ഇവയുടെ കൂട് പാറക്കൂട്ടങ്ങള്‍ക്കിടയിലാണ് കെട്ടുക. അതികൊണ്ടുതന്നെ താഴെ വീണുപോകാനുളള സാധ്യതകള്‍ വളരെ കൂടുതലാണ്.ഒരു കിലോയ്ക്ക് 3000 (INR 21975 )ഡോളറാണ് വില.

5  സാഫ്രോണ്‍ : കുങ്കുമപ്പൂവ് ശരത്കാലത്തുമാത്രം വളരുന്ന ഒന്നാണ്. വര്‍ഷത്തില്‍ ഏഴു ദിവസം മാത്രമാണ് ഇവ വളരുന്നത് , കൈകൊണ്ട് ശേഖരിച്ച് നിര്‍മിക്കുന്നതാണ് എന്നു മാത്രമല്ല ഒരു കിലോ നിമർമ്മിക്കാനായി 300,000 പൂക്കള്‍ വേണം. 400 മുതല്‍ 1000 ഡോളര്‍(INR 29306 രൂപ മുതല്‍ 73266) വരെ വിലവരും.

6 വൈറ്റ് ട്ട്രഫിള്‍സ് : വളരെ വിലയുളള ഭക്ഷണമായി ഇവ മാറാനുളള കാരണം ഇവ നിര്‍ദ്ദിഷ്ടമായ വ്യവസ്ഥകളിലേ വളരുകയുളളു.പ്രത്യേക രീതിയിലുളള ശേഖരണവും സംരക്ഷണവും ആവശ്യമാണ്. വിശിഷ്ടമായ രുചിക്കു പുറമെ നല്ല വാസനയും ഉണ്ട് ട്ട്രഫിള്‍സിന്. ഒരു കിലോയ്ക്ക് 2100 ഡോളര്‍  (153853 രൂപ ) വില വരും

7  അയാം സെമാനി ബ്ലാക്ക് ചിക്കന്‍ : ഇന്തോനേഷ്യയില്‍ മാത്രമാണ് ഈ ചിക്കനുളളത്. മറ്റു രാജ്യങ്ങളിലേക്ക് ഇത് കയറ്റുമതി ചെയ്യാറില്ല കാരണം പക്ഷിപ്പനി പകരുമോ എന്നതുതന്നെ. ഇവയുടെ ബ്രീഡ് അപൂര്‍വമായതിനാലാണ് ഒന്നിനുതന്നെ 200 ഡോളര്‍ (INR 14625 )വില വരുന്നത്.

8  ജാപ്പനീസ് വാഗ്ഗി സ്റ്റീക്ക് : ജാപ്പനീസ് ബീഫ് ഏറ്റവും വിലയേറിയതും സ്വാദിഷ്ടവുമാണ്. കൂടാതെ നല്ല മണവും. മാര്‍ബിള്‍ പോലുളള രൂപമാണ് ഇതിന്റെ മാംസത്തിന്. 450 ഡോളര്‍ (INR 32962 ) വില വരും

9 ഡ്രൈ ക്യുവേഡ് ഐബേറിയന്‍ ഹാം : സ്‌പെയിനിലാണ് ജാമോണ്‍ ഐബേറിക്കോ ഉണ്ടാക്കുന്നത്. പന്നിത്തുടയാണ് വിഭവത്തെ വിലപ്പിടിപ്പുളളതാക്കുന്നത്. ഇവയെ വളര്‍ത്താനും പരിപാലിക്കാനുമായി ഒട്ടേറേ ഫാമുകള്‍ ഐബേറിയയില്‍ ഉണ്ട്. ഉണക്കിയ ഒരു കിലോ ഹാമിന് 392 ഡോളറാണ് വില (INR 28718 )

10 മൂസ് ചീസ് : ലോകത്തില്‍ വച്ചേറ്റവും വിലകൂടിയ ചീസ് ആണിത്. ഒരേ ഒരു സ്ഥലത്തു മാത്രമേ ഇത് ഉണ്ടാക്കുന്നുളളു , സ്വീഡനിലുളള മൂസ് ഹൗസ് ഫാമില്‍. ഈ ചീസുണ്ടാക്കാനായി മൂസിന്റെ പാല് വേണം.തൂവെളള നിറമാണ് ഈ വിഭവത്തിന്. ഒരു കിലോ ചീസിന്  1072 ഡോളറാണ് (INR 78535 ) വില