പാനൂർ ചെണ്ടയാട് ടിപ്പർ ലോറിയുടെ അടിയിൽ പെട്ട് ഏഴു വയസ്സുകാരി മരിച്ച സംഭവത്തിൽ ടിപ്പർ ലോറി ഡ്രൈവർക്കെതിരെ പൊലീസ് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. പൊലീസ് നടപടി അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ്. ബന്ധുവിനൊപ്പം ബൈക്കിൽ സ്കൂളിലേയ്ക്ക് പോകുമ്പോഴാണ് ഇന്നലെ രാവിലെ എട്ടരയോടെ അപകടമുണ്ടായത്.
ഗുരുദേവ സ്മാരകം യുപി സ്കൂളിനു സമീപമുള്ള ജംഗ്ഷനു സമീപം കിഴക്കുവയലിലേക്കുള്ള വളവിൽ വച്ചാണ് അപകടമുണ്ടായത്. വളവു തിരിഞ്ഞ് വേഗത്തിൽ വന്ന ബൈക്ക് മുന്നിൽ പോയിരുന്ന ടിപ്പർ ലോറി വലതു വശത്തെ റോഡിലേയ്ക്ക് തിരിയുന്നത് കാണാതെ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു.

You must be logged in to post a comment Login