ഫെയ്സ്ബുക്കിനെ പിന്തള്ളി ജനപ്രീതിയിൽ ‘ടിക്ടോക്’ കുതിക്കുന്നു. ദൈർഖ്യം കുറഞ്ഞ കുഞ്ഞു വിഡിയോകൾ കൊണ്ടാണ് 75 കോടിയിലധികം ആളുകളെ ടിക്ടോക് കയ്യിലെടുത്തത്. ടിക്ടോക് കരുത്തനായി മാറുന്നതോടെ ഫെയ്സ്ബുക്ക് ഉൾപ്പടെയുള്ള മറ്റു കമ്പനികൾ വിയർക്കുകയാണെന്ന് ടെക് ലോകം പറയുന്നു. 15 സെക്കന്റുള്ള കുട്ടി വിഡിയോകളാണ് ടിക്ടോകിലെ പുതിയ ട്രെൻഡ്.
പോയ വർഷം ലോകത്ത് ഏറ്റവുമധികം ഡൗൺലോഡ് ചെയ്ത രണ്ടാമത്ത ആപ്പ് ടിക്ടോക് ആയിരുന്നു . ഇതും ഫെയ്സ്ബുക്കിന് തലവേദന കൂട്ടുന്നുണ്ട്. ഫെയ്സ്ബുക്കിനെയും മെസഞ്ചറിനെയും പിന്തള്ളിയാണ് ടിക്ടോക് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് . ടിക്ടോകും അതിന്റെ ചൈനീസ് പതിപ്പും കൂടി ടോട്ടൽ 74 കോടി ഡൗൺലോഡെന്ന മാജിക് നമ്പറിലാണ് എത്തിയതെന്ന് മാർക്കറ്റ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നു. സുക്കർബർഗിന് ടിക്ടോക് വെല്ലുവിളിയാകുന്നത് കണ്ട് രസിക്കുകയാണ് ചൈനീസ് കമ്പനിയായ ബൈറ്റൻഡൻസ് എന്നും വിദഗ്ധർ പറയുന്നു. ഭാവി മുന്നിൽ കണ്ടു ഇൻസ്റ്റാഗ്രാം , വാട്ട്‌സ് ആപ്പ് എന്നിവ സ്വന്തമാക്കിയെങ്കിലും ടിക്ടോക് സുക്കർബർഗിന്റെ കണക്കുകൂട്ടലുകൾ അപ്പാടെ തെറ്റിച്ചു എന്നും അനലിസ്റ്റുകൾ പറയുന്നു.
ഇന്ത്യ, യുഎസ്, ചൈന എന്നിവിടങ്ങളിലാണ് ടിക്ടോക് പ്രധാനമായും ചുവടുറപ്പിച്ചത്. മ്യൂസിക്കലി ഏറ്റെടുത്തതും ടിക്ടോകിന്റെ വളർച്ചയിൽ നിർണായകമായ ഒരു തീരുമാനം ആയിരുന്നു .

You must be logged in to post a comment Login