ടിക്ടോക് വീഡിയോകളിലൂടെ ഏറെ ശ്രദ്ധേയനാകുകയും പിന്നീട് ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ സാധാരണക്കാരുടെ മുന്നിലേയ്ക്ക് എത്തപ്പെടുകയും ചെയ്തയാളാണ് ഫുക്രു എന്ന കൃഷ്ണ ജീവ്. ഇപ്പോഴിതാ തനിക്ക് വധഭീഷണി സന്ദേശം ലഭിച്ചു എന്നതുള്‍പ്പെടെ ചില വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് താരം.
ഹാക് ചെയ്തവര്‍ തന്റെ അക്കൗണ്ടില്‍ നിന്ന് മോശം കമന്റുകളും സന്ദേശങ്ങളും അയച്ചതായും ഫുക്രു പറഞ്ഞു. തുടര്‍ച്ചയായി വധഭീഷണി ഉള്‍പ്പടെയുള്ള സന്ദേശങ്ങള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും എന്നാല്‍ അതെല്ലാം അത്തരം മനോഭാവത്തോടു കൂടിയാണ് എടുക്കുന്നതെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ ഫുക്രു വ്യക്തമാക്കി.ഹാക് ചെയ്യപ്പെട്ട അക്കൗണ്ട് പിന്നീട് തിരിച്ചു പടിച്ചു.
ഫുക്രു പറയുന്നത് ഇങ്ങനെ….
ഈ സാഹചര്യത്തില്‍ ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നത് ശരിയാണോ എന്നെനിക്കറിയത്തില്ല. എങ്കിലും എനിക്ക് നിങ്ങളോട് അത് പറയാന്‍ തോന്നി. എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇന്നലെ ആരോ ഹാക് ചെയ്തു. അതില്‍ നിന്നും ഞാനിടാത്ത കുറേ കമന്റുകള്‍ പോയിട്ടുണ്ടായിരുന്നു.
ഇതിനു മുമ്പ് ഞാന്‍ ബിഗ് ബോസിലായിരുന്നു സമയത്തും കുറേ ആളുകള്‍ ഒരുമിച്ച് റിപ്പോര്‍ട്ട് അടിച്ച് എന്റെ അക്കൗണ്ട് കളഞ്ഞു. അത് ഞങ്ങള്‍ തിരിച്ചെടുത്തു. ഹാക് ചെയ്തതും ഞങ്ങള്‍ തിരിച്ചെടുത്തു. ഹാക് ചെയ്യപ്പെട്ട സമയത്ത് നിങ്ങളെ അറിയിക്കാതിരുന്നത് അവര് എന്തെങ്കിലും ചെയ്തു കളയുമോ എന്ന പേടി കൊണ്ടാണ്.
എന്തിനു വേണ്ടി ഇത് ചെയ്യുന്ന എന്ന് എനിക്കറിയത്തില്ല. ചിലപ്പോള്‍ മറ്റുള്ളവരോടുള്ള അമിതമായ ഇഷ്ടം കൊണ്ട് ചെയ്യുന്നതായിരിക്കാം. എന്റെ ഇന്‍സ്റ്റഗ്രാമായാലും ഫെയ്‌സ്ബുക്കായാലും ഒരുപാട് മോശം കമന്റുകളുണ്ട്. വധഭീഷണി വരെയുണ്ട്. എല്ലാം ഞാന്‍ അതിന്റെ സ്പിരിറ്റിലാണ് എടുക്കുന്നത്.
ഈയൊരു കാര്യം നിങ്ങളോടു പറയാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ഈയൊരു വിഡിയോ ചെയ്തത്. നിങ്ങളാരും എന്നെ സംശയത്തോടെ നോക്കണ്ട. ഞാനെന്റെ പറമ്പിലാണ് ഉള്ളത്. എല്ലാവരും വീട്ടില് സേഫ് ആയിരിക്കുക.

You must be logged in to post a comment Login