വാതുവെപ്പില്‍ ഏര്‍പ്പെടുന്ന കളിക്കാരോട് യാതൊരു ദയയും പാടില്ലെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയ്യുന്നത് നല്ല കാര്യമല്ലെന്നും പാകിസ്ഥാന്റെ എക്കാലത്തേയും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായ ജാവേദ് മിയാന്‍ദാദ്.
തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു ക്രിക്കറ്റ് ഇതിഹാസം.
‘വാതുവെപ്പില്‍ ഏര്‍പ്പെടുന്ന കളിക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണം. വാതുവെപ്പ് എന്നാല്‍ ഒരാളെ കൊല്ലുന്നതിനു തുല്യമാണ്. അതുകൊണ്ട് അതിനും വധശിക്ഷ നല്‍കണം. അങ്ങനെ ചെയ്താലേ ഇനിയൊരാളും വാതുവെപ്പില്‍ ഉള്‍പ്പെടാതിരിക്കൂ. ഇക്കാര്യങ്ങളൊക്കെ നമ്മുടെ മതത്തിന്റെ അധ്യാപനങ്ങളില്‍ നിന്ന് ഭിന്നമാണ്. അതുകൊണ്ട് ഇത്തരം തെറ്റുകള്‍ ആ രീതിയില്‍ തന്നെ കൈകാര്യം ചെയ്യപ്പെടണം. ഇത്തരക്കാരോട് ക്ഷമിക്കുന്ന പിസിബി നിലപാട് ശരിയല്ല’ മിയാന്‍ദാദ് പറയുന്നു.
ഇത്തരക്കാരെ തിരികെ ക്രിക്കറ്റിലേക്ക് കൊണ്ടു വരുന്നവര്‍ സ്വയം ലജ്ജിക്കണം. വാതുവെപ്പില്‍ ഏര്‍പ്പെട്ടവര്‍ക്ക് കുടുംബത്തോട് പോലും ആത്മാര്‍ത്ഥത ഉണ്ടാവില്ല. അവരുടെ മതവിശ്വാസം ശരിയല്ല. മാനവികതയുടെ ഒരു തലത്തിലും ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാന്‍ കഴിയില്ല. അവര്‍ക്ക് ജീവിക്കാനുള്ള അര്‍ഹതയില്ല.’ മിയാന്‍ദാദ് പറഞ്ഞു.
നേരത്തെ, മുതിര്‍ന്ന താരം മുഹമ്മദ് ഹഫീസും വാതുവെപ്പില്‍ ഏര്‍പ്പെട്ട കളിക്കാരോട് ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിക്കുന്ന മൃദു സമീപനത്തിനെതിരെ രംഗത്തെത്തിയിരുന്നു. വാതുവെപ്പില്‍ ഏര്‍പ്പെട്ട ഷര്‍ജീല്‍ ഖാനെ ടീമില്‍ തിരികെ എടുക്കാനുള്ള ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തെ ഹഫീസ് ചോദ്യം ചെയ്തിരുന്നു. അത്തരക്കാരെ ആജീവനാന്തം വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You must be logged in to post a comment Login