പീഡനത്തിന് മറയായി “കള്ളൻ വേഷം !

0
121

 

നാട്ടുകാരുടെയും പോലീസുകാരുടെയും ഉറക്കം കെടുത്തിയിരുന്ന കള്ളൻ പിടിയിലായി. പയ്യാനക്കൽ മുല്ലത്ത് വീട്ടിൽ ആദർശ് 22 ആണ് പിടിയിലായത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാനുള്ള മറയായിട്ടാണ് പ്രതി കള്ളൻ വേഷം അണിഞ്ഞിരുന്നത്.

ഏകദേശം ഒരുമാസത്തോളമായി പ്രതി ഈ വേഷം കെട്ടി ഇറങ്ങാൻ തുടങ്ങിയിട്ട്. ഇയാൾ മാറാട് ബേപ്പൂർ ഭാഗങ്ങളിൽ, രാത്രികാലങ്ങളിൽ വാതിൽ തട്ടുകയും പൈപ്പ് തുറന്നിടുകയും ചെയ്തിരുന്നു. പ്രതി ഒരു പ്രദേശത്ത് ഒരു വീടിന്റെ വാതിൽ മുട്ടിയ ശേഷം രക്ഷപ്പെട്ട് മറ്റൊരു സ്ഥലത്ത് ഇത് ആവർത്തിക്കുകയും ചെയ്യും. പോലീസിനെയും ജനങ്ങളെയും ഒരുപോലെ കബളിപ്പിക്കുക എന്നതായിരുന്നു പ്രതിയുടെ ലക്ഷ്യം.

പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ സ്നേഹം നടിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിക്കാനായിട്ടാണ് പ്രതി ഇത്തരം വേഷം കെട്ടിയിരുന്നത്. രാത്രി ഏകദേശം 7 മണിയോടെ പ്രതി വേഷം കെട്ടി ഇറങ്ങും. പ്രതിക്കെതിരെ പോലീസ് പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.