ലോക്ക് ഡൌൺ, അവസരം മുതലാക്കി മോഷണം : 144 കുപ്പി മദ്യം മോഷണം പോയി

0
119

 

വിശാഖപട്ടണത്ത് ലോക്ക്ഡൗണിനിടെ സ്വകാര്യ മദ്യവില്‍പ്പന ശാല കൊള്ളയടിച്ചു. ജില്ലയിലെ ഗജുവാക്കയില്‍ പോലീസ് സ്‌റ്റേഷനടുത്ത് സ്ഥിതിചെയ്യുന്ന വൈന്‍ ഷോപ്പിലാണ് മോഷണം നടന്നത്.ഇവിടെനിന്നും 144 മദ്യക്കുപ്പികള്‍ മോഷണം പോയെന്നാണ് റിപ്പോര്‍ട്ട്.

ലോക്ക്ഡൗണും നിരോധനാജ്ഞയും നിലനില്‍ക്കെയാണ് പ്രദേശത്ത് മോഷണം നടന്നത്. പോലീസ് കവര്‍ച്ച നടത്തിയവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട് . കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യശാലകളെല്ലാം അടച്ചിട്ടിരുന്നു. ഇതിനിടെയാണ് വിശാഖപട്ടണത്തെ വൈന്‍ ഷോപ്പില്‍ വൻ കവര്‍ച്ച നടന്നത്.