യുവതിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു, ഉടുവസ്ത്രമൂരിയെറിഞ്ഞ് രക്ഷപെട്ടു; യുവാവ് പിടിയില്‍

0
104

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ബസ്‌ സ്റ്റോപ്പിൽ വാഹനം കാത്തു നിന്ന യുവതിയെ ഫോണിലെ അശ്ലീല വീഡിയോ കാട്ടിയ ശേഷം കടന്നു കളഞ്ഞ യുവാവ് പോലീസ് പിടിയിൽ. ബാലരാമപുരം നെല്ലിവിള പുത്തന്‍വീട്ടില്‍ അച്ചുകൃഷ്ണ എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ആറ്റിങ്ങല്‍ സ്വകാര്യ ബസ്റ്റാന്‍റിന് അടുത്ത് ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. തിരക്കേറിയ റോഡരുകില്‍ ബസ് കാത്തു നിന്ന യുവതിയുടെ അടുത്തെത്തിയാണ് യുവാവ് അശ്സീല വീഡിയോ കാട്ടിയത്.

Watch True Tv Kerala News on Youtube and subscribe regular updates

റോഡരുകില്‍ നിന്ന യുവതിയുടെ അടുത്തേക്കെത്തിയ യുവാവ് ആദ്യം ഒച്ചയുണ്ടാക്കി ശ്രദ്ധ ആകര്‍ഷിച്ചു. പിന്നീട് അടുത്തെത്തി തന്‍റെ മൊബൈല്‍ ഫോണിലെ അശ്ലീല വീഡിയോ യുവതിയെ കാണിക്കുകയായിരുന്നു. ഇതോടെ യുവതി ഉറക്കെ ബഹളം വച്ചു. യുവതി ശബ്ദമുണ്ടാക്കിയതോടെ പ്രതി അച്ചുകൃഷ്ണ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. യുവതിയും ഇയാളുടെ പിന്നാലെ ഓടി.

സംഭവം കണ്ടു നിന്ന വഴിയാത്രക്കാരും നാട്ടുകാരും പിന്നാലെ ഓടി യുവാവിനെ പിടികൂടിയെങ്കിലും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഊരി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസ് പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ആയിരുന്നു.

സ്നേഹ വിനോദ്