ജോലിക്കിടെ മണ്ണുമാന്തി യന്ത്രത്തിന് മുകളില്‍ തെങ്ങുവീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
76

ചിറ്റാരിക്കാല്‍: ജോലിക്കിടെ മണ്ണുമാന്തി യന്ത്രത്തിന് മുകളില്‍ തെങ്ങുവീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മണ്ണുമാന്തി യന്ത്രം ഓപ്പറേറ്റര്‍ സേലം സ്വദേശി ഫിനു(സദയന്‍) ആണ് മരിച്ചത്. റോഡ് നിര്‍മാണത്തിനിടെ കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം.

മലയോര ഹൈവേ നിര്‍മ്മാണത്തിന്റെ ഭാഗമായി ചെറുപുഴ പാലത്തിന് സമീപം അരിയുരുത്തില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ മണ്ണെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മണ്‍തിട്ടക്ക് മുകളിലുണ്ടായിരുന്ന ഉണങ്ങിയ തെങ്ങ് മണ്ണെടുക്കുന്നതിനിടെ ഹിറ്റാച്ചിക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് ഫിനുവിനെ പുറത്തെടുത്തത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ചിറ്റാരിക്കാല്‍ എസ്ഐ കെപി രമേശന്റെ നേതൃത്വത്തില്‍ പൊലീസെത്തി സംഭവസ്ഥലം പരിശോധിച്ചു. ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സ്ഥലത്തെത്തി. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലെ ജീവനക്കാരനാണ് ഫിനു.

SHOBA