തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയ് ആരാധകർക്ക് മുന്നേറ്റം

0
53
Vijay fans advance in Tamil Nadu local body elections

 

തമിഴ്നാട്ടിൽ കന്നിപ്പോരാട്ടത്തിന് ഇറങ്ങിയ വിജയ് ആരാധക സംഘടനയായ തലപതി വിജയ് മക്കള്‍ ഇയക്കം കാഴ്ച്ചവച്ചത് ശ്രദ്ധേയമായ മുന്നേറ്റം. ഫലപ്രഖ്യാപനം തുടരുമ്പോള്‍ ഇതുവരെ 59 ഇടങ്ങളില്‍ വിജയ് മക്കള്‍ ഇയക്കം പ്രതിനിധികള്‍ വിജയം കൈവരിച്ചത്.കഴിഞ്ഞ മാസമാണ് തലപതി വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിജയ് അനുമതി നല്‍കിയത്. പ്രചാരണത്തിനായി വിജയുടെ ഫോട്ടോകളും പേരും ഫാന്‍ അസോസിയേഷന്‍ പതാകയും ഉപയോഗിക്കാനായിരുന്നു അനുവാദം.

കാഞ്ചീപുരം, ചെങ്കല്‍പ്പാട്ട്, കല്ലാക്കുറിച്ചി, വില്ലുപുരം, റാണിപേട്ട്, തിരുപ്പത്തൂര്‍, തെങ്കാശി, തിരുനെല്‍വേലി എന്നിവിടങ്ങളിലാണ് ഫാന്‍ അസോസിയേഷന്‍ മുന്നേറ്റം നടത്തിയത്. ഒക്ടോബര്‍ 12 ന് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 13 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിക്കുകയും 46 അംഗങ്ങള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷിനോജ്