ധോണിയില്ല, ടി20 ലോകകപ്പിൽ ഞാനാണ് മെയ്‌ന്‍ ഫിനിഷറെന്ന് ഹര്‍‍ദിക് പാണ്ഡ്യ

0
95
t20-world-cup-2021-this-time-finishing-on-my-shoulders-says-team-india-all-rounder-hardik-pandya

ടി20 ലോകകപ്പില്‍ ടീം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആശങ്കയുള്ളത് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ കാര്യത്തിലാണ്. എന്നാൽ, ടീമില്‍ തന്‍റെ റോള്‍ ഫിനിഷറുടേതാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹര്‍ദിക് ഇപ്പോള്‍. പുറംവേദനയെ തുടര്‍ന്ന് നടത്തിയ ശസ്‌ത്രക്രിയക്ക് ശേഷം ഹര്‍ദിക്കിന് സ്വതസിദ്ധമായ ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചിട്ടില്ല. എന്നിട്ടും അദേഹത്തിന് ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇടം നല്‍കുകയായിരുന്നു. ഇത്തവണ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഒരിക്കല്‍ പോലും ഹര്‍ദിക് പന്തെടുത്തിട്ടില്ലെന്നുള്ളതും ശ്രദ്ധേയം. രണ്ട് സന്നാഹ മത്സരങ്ങളിലും പന്തെറിയാതെ പാണ്ഡ്യക്ക് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കില്ലെന്ന് മുന്‍താരം ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു.

‘എക്കാലത്തെയും മികച്ച ഫിനിഷറാണ് ധോണിയെന്ന് ഞാന്‍ പറയും. അങ്ങനെയുള്ള എം എസ് ധോണി ഇക്കുറിയില്ല. എല്ലാ ചുമതലകളും എന്‍റെ തോളിലാണ്. ഇത് ആകാംക്ഷയുണര്‍ത്തുന്ന വലിയ വെല്ലുവിളിയാണ്’ എന്നും ഹര്‍ദിക് പാണ്ഡ്യ ലോകകപ്പിന് മുന്നോടിയായി ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് പറഞ്ഞു.

ഷിനോജ്