ടി20 ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി അടിച്ച് ഒരു ഇന്ത്യാക്കാരൻ

0
184

 

ടി20 ക്രിക്കറ്റിലെ അപ്പൂർവ റെക്കോർഡ് നേടിയിരിക്കുകയാണ് സുബോധ് ഭാട്ടി എന്ന ഡല്‍ഹിക്കാരന്‍. രഞ്ജി ട്രോഫിയില്‍ കളിക്കുന്ന സുബോധ് ഭാട്ടി ഒരു ടി20 ക്ലബ്ബ് ടൂര്‍ണമെന്റിലായിരുന്നു ഇരട്ട സെഞ്ച്വറിയെന്നെ നേട്ടം സ്വന്തം പേരിലാക്കിയത്.വെറും 79 ബോളില്‍ താരം വാരിക്കൂട്ടിയത് 205 റണ്‍സായിരുന്നു. 17 വീതം ബൗണ്ടറികളും സിക്‌സറുകളും ഭാട്ടിയുടെ ബാറ്റില്‍ നിന്ന് പിറന്നു. ഡല്‍ഹി ഇലവന്‍ ന്യൂയും സിംബയും തമ്മിലായിരുന്നു മല്‍സരം. കളിയില്‍ ഡല്‍ഹി ഇലവനു വേണ്ടിയാണ് ഭാട്ടി കളിച്ചത്. ഭാട്ടിയുടെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നേടിയത് 20 ഓവറില്‍ 256 റണ്‍സെന്ന വമ്പന്‍ സ്കോര്‍.

അതേസമയം, അംഗീകൃത മത്സരമല്ലാത്തതിനാല്‍ ഭാട്ടിയുടേത്  ‘റെക്കോര്‍ഡ് ബുക്കില്‍’ ഇടം നേടാനാവില്ല. ക്രിസ് ഗെയിലിന്റെ പേരിലാണ് ടി20യിലെ ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്ലില്‍ ബംഗളൂരു താരമായിരുന്ന ക്രിസ് ഗെയില്‍ പൂനെ വാരിയേഴ്‌സിനെതിരെയായിരുന്നു 175 റണ്‍സ് നേടിയത്.

ഷിനോജ്