സ്ഥാനത്ത് കൊവിഡ് – 19 സ്ഥിരീകരിച്ച ആളുകളുടെ എണ്ണം 286 ആയി. ഇതോടെ കേരളത്തിലെ ഏഴ് ജില്ലകള്‍ കൊവിഡ് തീവ്രബാധിത പ്രദേശങ്ങളായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു . കാസര്‍കോട്, പത്തനംതിട്ട, മലപ്പുറം, എറണാകുളം, തിരുവനന്തപുരം, കണ്ണൂര്‍, തൃശൂര്‍ എന്നീ ജില്ലകളാണ് കൊവിഡ് തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാകും. കേന്ദ്രത്തോട് റാപ്പിഡ് ടെസ്റ്റിന് സഹായം അഭ്യര്‍ഥിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് – 19 സ്ഥിരീകരിച്ച ആളുകളുടെ എണ്ണം 286 ആയി. ഇതില്‍ 200 പേര്‍ വിദേശത്തുനിന്നു വന്നവരും ഏഴു പേര്‍ വിദേശികളുമാണ്. 256 പേര്‍ ചികിത്സയിലുണ്ട്. ഇന്ന് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 21 പേര്‍ക്കാണ് . കാസര്‍കോട് 8 , ഇടുക്കി 5, കൊല്ലം 2, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ – കോഴിക്കോട് 1 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത് . വൈറസ് ബാധിച്ചവരില്‍ 2 പേര്‍ നിസ്സാമുദ്ദീനില്‍ തബ്ലീഗ് പങ്കെടുത്തവരാണ്. 27 വയസ്സുള്ള ഗര്‍ഭിണിയ്ക്ക് കൊല്ലത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട് .
76 പേര്‍ക്ക് രോഗികളുമായി സമ്പര്‍ക്കം ബാധിച്ചതിനെ തുടർന്നാണ് കോവിഡ് പിടി പെട്ടത് . ഇന്നു രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ നിസാമുദ്ദീനില്‍ പോയവരാണ്. ഇവരിൽ ഒരാള്‍ വന്നത് ഗുജറാത്തില്‍ നിന്നാണ്. കൂടാതെ തിരുവനന്തപുരം, മലപ്പുറം എന്നീ ജില്ലകളിലായി രണ്ട് രോഗികളുടെ ഫലം നെഗറ്റീവായിട്ടുണ്ട് . ചികിത്സയിലുള്ള നാല് വിദേശികളുടെ ഫലവും നെഗറ്റീവായിട്ടുണ്ട്.

You must be logged in to post a comment Login